വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ| Kerala government job vacancies
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ| Kerala government job vacancies
പരീക്ഷ ഇല്ലാതെ നേരിട്ട് ജോലി നേടാവുന്ന കേരളത്തിലേ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
തിരുവനന്തപുരം
അക്കൗണ്ട്സ് അസിസ്റ്റന്റ്റ്
ക്ലീൻ കേരള കമ്പനിയുടെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ബികോം, ടാലി പ്രാവീണ്യം. പ്രവൃത്തിപരിചയം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. അഭിമുഖം ഒക്ടോബർ 7-ന് രാവിലെ 10-ന്. അഭിമുഖ സ്ഥലം: ക്ലിൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, ചിന്മയ സ്കൂളിന് എതിർവശം, വഴുതക്കാട്, തിരുവനന്തപുരം 10.
ഫോൺ: 9447792058
പാലക്കാട്
അപ്രന്റിസ് ട്രെയിനി പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മംഗലം ഐടിഐയിൽ വിവിധ ട്രേഡുകളിൽ ട്രെയിനി അപ്രൻ്റിസിന്റെ ഒഴിവുണ്ട്.
സർവേയർ, പ്ലംബർ എന്നീ ട്രേഡുകളിലാണ് ഒഴിവ് പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐടിഐകളിൽ പഠിച്ച് വിജയിച്ച എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം www.apprenticeshipindia. gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 9. ഫോൺ: 04922 258545. 9895008926, 7306428316,
എറണാകുളം
റേഷൻകട നടത്തിപ്പ് എറണാകുളം ജില്ലയിൽ 34 റേഷൻ കടകൾ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പുനർ വിജ്ഞാപനമാണ്. എസ്‌സി, ഭിന്നശേഷി എന്നീ സംവരണ വിഭാഗക്കാർക്ക് അപേക്ഷി ക്കാം. നിർദിഷ്ട ഫോമിലുള്ള അപേക്ഷ, അനു ബന്ധ രേഖകൾ സഹിതം ജില്ലാ സപ്ലൈ ഓഫീസിൽ നൽകണം. അപേക്ഷാ ഫോം ജില്ലാ സപ്ലൈ ഓഫീസിലും സിറ്റി റേഷനിങ് ഓഫീസിലും civilsupplieskerala.gov.in ngon വെബ്സൈറ്റിലും ലഭിക്കും.
അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതി: ഒക്ടോബർ 22.
വയനാട്
ആയുർവേദ തെറാപ്പിസ്റ്റ്
കോട്ടത്തറയിലെ ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുർ കർമ ഒപി അധിഷ്ഠിത പഞ്ചകർമ ചികിത്സാ പദ്ധതിയിൽ ആയുർവേദ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്.
യോഗ്യത: സർക്കാർ അംഗീകൃത ഡിഎഎംഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ‌്. അഭിമുഖം ഒക്ടോബർ 4-ന് രാവിലെ 11-ന്. ഫോൺ: 04936 286644.
കോഴിക്കോട്
സയന്റിഫിക് അപ്രന്റിസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി ന്റെ കോഴിക്കോട് മേഖലാ ലബോറടിയിലേക്ക് ഒരുവർഷത്തേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. സ്റ്റെപ്പെൻഡ്. 10,000 രൂപ യോഗ്യത അംഗീകൃത സർവകലാശാലയിൽനിന്ന് കെമിസ്ട്രി/മൈക്രോ ബയോളജി/എൻവയോൺമൻ്റ് സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
പ്രായം: 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. മുൻപ് ബോർഡിൽ അപ്രന്റിസ് പരിശിലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ അഭിമുഖം ഒക്ടോബർ 4-ന് രാവിലെ 11-ന് കോഴിക്കോട് മേഖലാ കാര്യാലയത്തിൽ.
ഫോൺ: 0495 2300744.
കണ്ണൂർ : അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ സിവിൽ എൻജിനിയറിങ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യതാ പരീക്ഷയും അഭിമുഖവും ഒക്ടോബർ 7-ന് രാവിലെ 10-ന്. കൂടുതൽ വിവരങ്ങൾ www.gcek.ac.in എന്ന വെബ്സൈറ്റിലുണ്ട്.
സ്റ്റാഫ് നഴ്‌സ്
പയ്യന്നൂർ പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂളിൽ വനിതാ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിഎസ്‌സി ബിരുദം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷൻ. പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ കരിന്തളം, പെരിങ്ങോം പിഒ, പയ്യന്നൂർ, കണ്ണൂർ എന്ന വിലാസത്തിൽ ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 14.
ഫോൺ: 8848554706
ആയുർവേദ അസിസ്റ്റൻ്റ് പ്രൊഫസർ
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യ ഗുണ വകുപ്പിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 30-ന് രാവിലെ 11-ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ. ഫോൺ: 0497 2800167
Join the conversation