കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി|KSINC Recruitment-2025 Apply Now

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി|KSINC Recruitment-2025 Apply Now


കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) മാസ്റ്റേഴ്‌സ് & എൻജിൻ ഡ്രൈവർ (KIV/IV-1st class/2nd class Masters, KIV/IV-1st class/2nd class Engine Drivers Engineers) തസ്തികയിലേക്ക് അപേക്ഷിക്കാം.
ഒരുവർഷത്തെ കരാർ നിയമനമാണ് (പിന്നീട് നീട്ടിയേക്കാം). ഒഴിവ്: 5 (ജനറൽ), വേതനം: 944 രൂപ (എട്ട് മണിക്കൂറുള്ള ഒരു ഡ്യൂട്ടിക്ക്),

യോഗ്യത: പ്രീ ഡിഗ്രി/പ്ലസ്‌ടു വിജയം. മലയാളം, ഇംഗ്ലീഷ് ആശയവിനിമയശേഷി. അംഗീകൃത കോംപിറ്റൻസി സർട്ടി ഫിക്കറ്റ്. സമാനമേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 58 വയസ്സ് കവിയരുത്.

അപേക്ഷ: വിശദമായ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്ക റ്റുകളും സഹിതം അപേക്ഷ ഇമെയിലായും തപാലായും അയയ്ക്കാം.

വിലാസം: Managing Director, Kerala Shipping and Inland Navigation Corporation Limited, 63/3466, Udaya Nagar Road, Gandhi Nagar, Kochi 20. ഇമെയിൽ ഐഡി: keralashipping@gmail. com. അവസാനതീയതി: ഒക്ടോബർ 21 (5PM).

2. താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ എസി ടെക്നീഷ്യൻ, ക്രെയിൻ ഓപ്പറേറ്റർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, എൻ.ടി.സി ഇൻ റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് /എൻ.ടി.സി ഇൻ ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നിവയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.18-45 വയസ്സാണ് പ്രായപരിധി.

അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ:0484-2422458

My name SUJITH KUMAR PALAKKAD