MATSYAFED JOB VACANCIE APPLY ONLINE | മത്സ്യഫെഡിൽ ജോലി; അപേക്ഷ ഒക്ടോബർ 03 വരെ മാത്രം
MATSYAFED JOB VACANCIE APPLY ONLINE | മത്സ്യഫെഡിൽ ജോലി; അപേക്ഷ ഒക്ടോബർ 03 വരെ മാത്രം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ സ്ഥിര ജോലി നേടാൻ അവസരം. ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർക്ക് കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം.അവസാന തീയതി: ഒക്ടോബർ 03
Job details തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) - ഡെപ്യൂട്ടി മാനേജർ (ഐടി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.
കാറ്റഗറി നമ്പർ: 268/2025.
Salary Details
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,500 രൂപമുതൽ 85,000 രൂപവരെ ശമ്പളമായി ലഭിക്കും.
Age details
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1985നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
Qualification
ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംസിഎ അല്ലെങ്കിൽ ബിടെക് ഐടി/ ബിടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
How to apply online| അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്
ഷെയർ ചെയ്യുക പരമാവധി ജോലി അന്വേഷകരിലേക്ക്.
Join the conversation