Search Kerala & Gulf Jobs

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശത്തു ജോലി| UAE JOBS 2025

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന വിദേശത്തു ജോലി| UAE JOBS 2025

യുഎഇയിൽ 35 എമർജൻസി മെഡിക്കൽ/പാരാമെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകൾ 
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയി ലെ ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവിസിലേക്ക് എമർജൻസി മെഡിക്കൽ/പാരാമെഡിക്കൽ ടെക്നീഷ്യൻമാരെ റിക്രൂട്ട് ചെയ്യുന്നു. 30 പുരുഷന്മാരുടെയും 5 വനിതകളുടെയും ഒഴിവാണുള്ളത്.


ശമ്പളം: എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന് 5000 ദിർഹം (ഉദ്ദേശം 1,20,000 ഇന്ത്യൻ രൂപ). 
പാരാമെഡിക് ടെക്നീഷ്യന് 6000 ദിർഹം (ഉദ്ദേശം 1,45,000 ഇന്ത്യൻ രൂപ). 
കൂടാതെ വിസ,എയർ ടിക്കറ്റ്, താമസം, ട്രാൻസ്പോർട്ടേഷൻ,എന്നിവയും സൗജന്യം.

വിദ്യാഭ്യാസ യോഗ്യത: ബിഎസ്‌സി (ആക്സിഡൻ്റ് ആൻഡ് എമർജൻസി കെയർ ടെക്നോളജി/ട്രോമ കെയർ മാനേജ്മെന്റ്റ്)/ ബിഎസ്‌സി (നഴ്സ‌ിങ്), സമാന തസ്തികയിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ DHA or DCAS Dataflow കഴിഞ്ഞവ രായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർ DCAS EMT/Paramedic Advanced Paramedic Prometric പരീക്ഷയിൽ യോഗ്യത നേടണം. BLS, ACLS, PHTLS സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം നിർബന്ധം. 
ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് മേല്പറഞ്ഞ യോഗ്യതകൾ കരസ്ഥമാക്കി DCAS ലൈസൻസ് നേടിയിരിക്കണം.

പ്രായപരിധി: 22-40. 
വിശദമായ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിച യം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 5-ന് മുൻപ് gec@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. 
വിശദ വിവരങ്ങൾ https://odepc. kerala.gov.in/jobs-list എന്ന വെബ് പേജിൽ ലഭിക്കും. ഫോൺ 0471-2329440/41/42/43/45