Kerala Fire force Recruitment-2025 Apply Now|ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ആവാം
Kerala Fire force Recruitment-2025 Apply Now|ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ആവാം
ഗസറ്റ് തീയതി: 2025 ഒക്ടോബർ 15.
ലാസ്റ്റ് ഡേറ്റ്: 2025 നവംബർ 19
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്കുള്ള (കാറ്റഗറി NO 394/2025) എൻ.സി.എ. (നോൺ- കാൻഡിഡേറ്റ് അവൈലബിൾ) വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ആണ് മലയാളത്തിൽ താഴെ നൽകുന്നത്. അപേക്ഷിക്കുക.
ജോലി വിവരങ്ങൾ ചുവടെ
വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്.
തസ്തികയുടെ പേര്: ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി).
ശമ്പള സ്കെയിൽ: 27,900 – 63,700
ഒഴിവുകളുടെ എണ്ണം: ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി (SCCC) – 01 (ഒന്ന്).
നിയമന രീതി: നേരിട്ടുള്ള നിയമനം. (ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി (SCCC) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം).
ഈ തസ്തികയിലേക്ക് ഭിന്നശേഷിക്കാരും വനിതാ ഉദ്യോഗാർത്ഥികളും അപേക്ഷിക്കാൻ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
പ്ലസ് ടു or തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
മുൻഗണനാ യോഗ്യത:
കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ.
പ്രായപരിധി വിവരങ്ങൾ
18 മുതൽ 29 വയസ്സ്
02/ 01/ 1996 നും 01/01/2007നും
നൽകിയ തീയതികളിൽ ഇടയിൽ ജനിച്ചവർ ഇപ്പോൾ തന്നെ അപേക്ഷിക്കാം.
എസ്.സി.സി.സി (SCCC) വിഭാഗക്കാർക്ക്: ഉയർന്ന പ്രായപരിധി 31 വയസ്സ്ണ്ട്.
02.01.1994 നും 01.01.2007 നും ഇതിനു ഇടയിൽ ജനിച്ചവർക്ക് ഇപ്പോ അപേക്ഷിക്കാം.
പ്രായപരിധിയിലെ മറ്റ് ഇളവുകൾ ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല.
ശാരീരിക യോഗ്യതകൾ
ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന കുറഞ്ഞ ശാരീരിക നിലവാരം ഉണ്ടായിരിക്കണം.
ഉയരം (പാദരക്ഷ ഇല്ലാതെ): 165 സെന്റീമീറ്റർ.
ഭാരം: 50 കിലോഗ്രാം.
നെഞ്ചളവ്: 81 സെന്റീമീറ്റർ.
നെഞ്ചളവ് വികാസം: 5 സെന്റീമീറ്റർ.
അപേക്ഷ രീതി വിവരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴി www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ (ONE TIME REGISTRATION) ചെയ്തു ഓൺലൈൻ വഴി അപേക്ഷിക്കു.
ജോലി വിവരങ്ങൾ വായിച്ച ശേഷം ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷിക്കുക
പരമാവധി ജോലി അന്വേഷിക്കുന്നവരിലേക്ക് ഷെയർ ചെയ്യുക
Join the conversation