കേരള മിനറൽസ് ആന്റ് മെറ്റൽസിൽ സ്ഥിര ജോലി; അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ്; 28,960 രൂപ തുടക്ക ശമ്പളം
കേരള മിനറൽസ് ആന്റ് മെറ്റൽസിൽ സ്ഥിര ജോലി; അടിസ്ഥാന യോഗ്യത എട്ടാം ക്ലാസ്; 28,960 രൂപ തുടക്ക ശമ്പളം
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ എംഎസ് യൂണിറ്റിലേക്ക് സ്ഥിര ജോലിക്കാരെ നിയമിക്കുന്നതന് കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. കുക്ക് ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിച്ച് അപേക്ഷ നൽകുക.
തസ്തിക ഒഴിവുകൾ
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്- കുക്ക്ഗ്രഡ് 2 റിക്രൂട്ട്മെന്റ്. ആകെ 1 ഒഴിവാണുള്ളത്.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 28,960 രൂപമുതൽ 73,720 രൂപവരെ ശമ്പളം ലഭിക്കും.
പ്രായ പരിധി വിവരങ്ങൾ
18നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി അൻപത് വയസ്സിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃതമായ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ
എട്ടാം ക്ലാസ് പാസായിരിക്കണം. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്നും കാറ്ററിംഗിലുള്ള സർട്ടിഫിക്കറ്റും നേടിയിരിക്കണം.
കേരള മിനറൽസ് ആന്റ് മെറ്റൽസിലെ മിനറൽ സെപ്പറേഷൻ യൂണിറ്റിനെ സംബന്ധിക്കുന്ന റിക്രൂട്ട്മെന്റ് റൂളിൽ നിഷ്ക്കർഷിക്കും വിധമുള്ള പ്രൊബേഷൻ കാലയളവ് ബാധകമായിരിക്കും.
കേരള സർക്കാർ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
Join the conversation