കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി ഒഴിവുകൾ

കേരള ഹൈക്കോടതിയിലെ ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ, അറ്റൻഡർ ഗ്രേഡ് II എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു

തസ്തികകളും ശമ്പളവും

  • ഡ്യൂപ്ലിക്കേറ്റർ ഓപ്പറേറ്റർ: 
  • ശമ്പളം 25,100 – 57,900. ഒഴിവുകൾ: 1 (കൂടാതെ വരാനിരിക്കുന്ന ഒഴിവുകളും).
  • അറ്റൻഡർ ഗ്രേഡ് II: ശമ്പളം 24,400 – 55,200. ഒഴിവുകൾ: 2 (കൂടാതെ വരാനിരിക്കുന്ന ഒഴിവുകളും).


യോഗ്യത വിവരങ്ങൾ

എസ്.എസ്.എൽ.സി (SSLC) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുൻപായി ഈ യോഗ്യത നേടിയിരിക്കണം.

പ്രായപരിധി വിവരങ്ങൾ

പൊതുവിഭാഗം: 02/01/1989-നും 01/01/2007-നും ഇടയിൽ ജനിച്ചവരാകണം.
എസ്.സി/എസ്.ടി: 02/01/1984 മുതൽ 01/01/2007 വരെ.
പിന്നാക്ക വിഭാഗങ്ങൾ (OBC): 02/01/1986 മുതൽ 01/01/2007 വരെ.
വികലാംഗർക്കും വിധവകൾക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

തിരഞ്ഞെടുപ്പ് ഒബ്ജക്റ്റീവ് ടൈപ്പ് (OMR) എഴുത്തുപരീക്ഷയുടെയും ഇൻ്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും.
പരീക്ഷാ വിഷയം: പൊതുവിജ്ഞാനം (50 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (20), മെന്റൽ എബിലിറ്റി (15), ജനറൽ ഇംഗ്ലീഷ് (15).

ആകെ 100 ചോദ്യങ്ങൾ. 
ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കുന്നതാണ്.
ഇൻ്റർവ്യൂവിന് 10 മാർക്ക് ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്: 600 രൂപ.
എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഉദ്യോഗസ്ഥരല്ലാത്ത ഭിന്ന ശേഷിക്കാർക്കും ഫീസ് ഇളവുണ്ട്.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 18/12/2025.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 17/01/2026.
  • ഓഫ്‌ലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 27/01/2026.

അപേക്ഷകൾ ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി (https://hckrecruitment.keralacourts.in) ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ.

ഷെയർ ചെയ്യുക പരമാവധി 
My name SUJITH KUMAR PALAKKAD