സൗജന്യ തൊഴില്‍ മേള കേരളത്തിൽ വിവിധ ജില്ലകളിൽ|job fair 2025

സൗജന്യ തൊഴില്‍ മേള കേരളത്തിൽ വിവിധ ജില്ലകളിൽ|job fair 2025

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി നടക്കുന്ന തൊഴിൽ മേളകൾ വഴി നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്,10/പ്ലസ് റ്റു/ഐ.റ്റി.ഐ/ഡിപ്ലോമ/ഡിഗ്രി/ബി.ടെക്. തുടങ്ങിയ ഏത് യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം,

മിനി ജോബ് ഡ്രൈവ് 27 ന്

കാസര്‍കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഡിസംബര്‍ 27ന് മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന ജോബ് ഡ്രൈവില്‍, ഹോസ്പിറ്റാലിറ്റി, ഐ.ടി, അക്കൗണ്ട്സ്,ഹെല്‍ത്ത് കെയര്‍, ടെക്സ്റ്റൈല്‍, ഇന്‍ഷുറന്‍സ്, ഓട്ടോ മൊബൈല്‍, ഫുഡ് ഇന്‍ഡസ്ടറി റീട്ടെയില്‍ തുടങ്ങി വിവിധ മേഖലകളി ല്‍ പ്രവര്‍ത്തിക്കുന്ന 15 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. 

600ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്നതി നായി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. 
ഫോണ്‍- 9207155700.

സൗജന്യ തൊഴില്‍ മേള

കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാപ് കേരളയുടെ  ചെറിയ കലവൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ 20ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ  കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍  വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത : 10/പ്ലസ് റ്റു/ഐ.റ്റി.ഐ/ഡിപ്ലോമ/ഡിഗ്രി/ബി.ടെക്.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 20ന് രാവിലെ 10 ന് ബയോഡേറ്റയും , അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി  ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
ഫോണ്‍: 9495999682

അപ്രന്റിസ്ഷിപ്പ് മേള 22-ന്

പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22-ന് മലമ്പുഴ ഗവ. ഐ.ടി.ഐ ക്യാമ്പസ്സിൽ നടക്കും.

 ഐ.ടി.ഐ പഠനം പൂർത്തിയാക്കി എൻ.ടി.സി അല്ലെങ്കിൽ എസ്.ടി.സി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 22-ന് രാവിലെ ഒമ്പതു മണിക്ക് ക്യാമ്പസ്സിൽ റിപ്പോർട്ട് ചെയ്യണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0491-2815761 എന്ന നമ്പറില്‍ ലഭിക്കും.
My name SUJITH KUMAR PALAKKAD