വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി| VSSC Recruitment-2025 Apply Now

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി| VSSC Recruitment-2025 Apply Now


വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) 90 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഒഴിവുകളുടെ എണ്ണം: ആകെ 90 ഒഴിവുകൾ.
യോഗ്യത: അപേക്ഷിക്കുന്നതിന് ബിരുദമോ (Degree) ഡിപ്ലോമയോ ഉണ്ടായിരിക്കണം.
അവസാന തീയതി: 2025 ഡിസംബർ 29 ആണ് അപേക്ഷ

തസ്തികകളും സ്റ്റൈപ്പന്റും

ഗ്രാജുവേറ്റ് അപ്രന്റീസ്: എൻജിനീയറിങ് ബ്രാഞ്ചുകളിലെ ബിരുദമാണ് യോഗ്യത. ബിരുദത്തിന് 60% മാർക്ക് നിർബന്ധമാണ്. ഇവർക്കുള്ള പ്രതിമാസ സ്റ്റൈപ്പന്റ്  9,000 ആണ്.
ടെക്നീഷ്യൻ അപ്രന്റീസ്: എൻജിനീയറിങ് ബ്രാഞ്ചുകളിലെ ഡിപ്ലോമയാണ് യോഗ്യത. ഡിപ്ലോമയ്ക്ക് 60% മാർക്ക് നിർബന്ധമാണ്. ഇവർക്കുള്ള പ്രതിമാസ സ്റ്റൈപ്പന്റ് : 8,000 ആണ്.

മറ്റ് നിബന്ധനകൾ

പ്രായപരിധി: പരമാവധി 28 വയസ്സാണ് (സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും).
യോഗ്യതാ പരീക്ഷ (ബിരുദം/ഡിപ്ലോമ) 2021-ലോ അതിനുശേഷമോ പാസായവർക്കാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.

അപേക്ഷിക്കേണ്ട രീതി

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആദ്യം www.nats.education.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതിനുശേഷം, നിശ്ചിത ദിവസം, ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം നേരിട്ടുള്ള അഭിമുഖത്തിനായി താഴെ പറയുന്ന വിലാസത്തിൽ ഹാജരാകണം.

അഭിമുഖ സ്ഥലം
VSSC Guest House, ATF Area, Veli, Near Veli Church, Thiruvananthapuram.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
My name SUJITH KUMAR PALAKKAD