സൈനിക് സ്കൂളിൽ വിവിധ തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
സൈനിക് സ്കൂളിൽ വിവിധ തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
തിരുവനന്തപുരം സൈനിക് സ്കൂളിൽ (Kazhakootam) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ (Contractual) നിയമനം നടത്തുന്നതിനായുള്ള വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
തസ്തിക /ഒഴിവുകൾ /പ്രായപരിധി (01 Apr 2026)
1. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവ
മെസ് മാനേജർ (Mess Manager):
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും കേറ്ററിംഗ് മേഖലയിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്.
മേട്രൻ / വാർഡ് ബോയ് (Matron / Ward boy): പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനുള്ള കഴിവും ആവശ്യമാണ്.
2. ബിരുദ (Degree) അടിസ്ഥാന യോഗ്യതയുള്ളവ.
ലേഡി പി.ടി.ഐ കം മേട്രൻ (Lady PTI cum Matron): ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദമാണ് (B.P.Ed) അടിസ്ഥാന യോഗ്യത.
ആർട്ട് മാസ്റ്റർ (Art Master): ഫൈൻ ആർട്‌സിൽ ബിരുദം (BFA) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഡിപ്ലോമ ആവശ്യമാണ്.
ടി.ജി.ടി മലയാളം (TGT Malayalam): മലയാളത്തിൽ ബിരുദവും (50% മാർക്ക്) ബി.എഡ്ഡും സി-ടെറ്റും (CTET/TET) പാസായിരിക്കണം.
ടി.ജി.ടി സയൻസ് (TGT Science): ഫിസിക്സിൽ ബിരുദവും (50% മാർക്ക്) ഫിസിക്കൽ സയൻസിൽ ബി.എഡ്ഡും സി-ടെറ്റും പാസായിരിക്കണം
ടി.ജി.ടി സോഷ്യൽ സയൻസ് (TGT Social Science): ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ജിയോഗ്രഫി എന്നിവയിൽ രണ്ടെണ്ണം പഠിച്ച ബിരുദവും (50% മാർക്ക്) ബി.എഡ്ഡും സി-ടെറ്റും പാസായിരിക്കണം.
ടി.ജി.ടി മാത്‌സ് (TGT Maths): മാത്തമാറ്റിക്സിൽ ബിരുദവും (50% മാർക്ക്) ബി.എഡ്ഡും സി-ടെറ്റും പാസായിരിക്കണം..
3. ബിരുദാനന്തര ബിരുദ (PG) അടിസ്ഥാന യോഗ്യതയുള്ളവ.
കൗൺസിലർ (Counsellor): സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമോ (PG) അല്ലെങ്കിൽ പി.ജി ഡിപ്ലോമയോ ഉണ്ടായിരിക്കണം.
പി.ജി.ടി മാത്‌സ് (PGT Maths): മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും (M.Sc – 50% മാർക്ക്) ബി.എഡ്ഡും ആവശ്യമാണ്.
അപേക്ഷാ ഫീസ്
▪️General / OBC: Rs. 500/-.
▪️SC / ST: Rs. 300/-.
▪️ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് (DD) വഴിയോ NEFT വഴിയോ അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
1.ആദ്യം സ്കൂൾ വെബ്സൈറ്റിൽ ലഭ്യമായ Google Form പൂരിപ്പിക്കണം.
2.അതിനുശേഷം ഇമെയിലിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
3.ഈ അപേക്ഷാ ഫോമിനോടൊപ്പം മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകളും ഒറിജിനൽ DD/ഫീസ് അടച്ച രേഖയും ഉള്ളടക്കം ചെയ്യണം.
4.അയക്കേണ്ട വിലാസം: “The Principal, Sainik School Kazhakootam, Trivandrum, Kerala, Pin – 695 585”.
5.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 18.
6.പരീക്ഷാ തീയതിയും അർഹരായവരുടെ പട്ടികയും സ്കൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
7.വിശദവിവരങ്ങൾക്കും അപേക്ഷാ ലിങ്കിനുമായി സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക:
പരമാവധി ഷെയർ ചെയ്യുക.
Join the conversation