പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി
പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്, ആശുപത്രികളിലും ഓഫീസുകളിലും ആയി വന്നിട്ടുള്ള നിരവധി ഒഴിവുകൾ നൽകുന്നു വിവിധ ജില്ലകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്. ജോലി അന്വേഷികൾ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക
വാക്ക് ഇൻ ഇന്റർവ്യൂ
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) ൻ്റെ കീഴിലുള്ള പൊയ്യ ഫാമിൽ ഓവർസിയർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് പത്തിന് രാവിലെ 10.30 ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും.ബി.ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആണ് അടിസ്ഥാന യോഗ്യത.
20 മുതൽ 50 വയസ്സ് വരെയാണ് പ്രായ പരിധി. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം പൊയ്യ ഫാമിൽ നേരിൽ ഹാജരാകണം.ഫോൺ: 8078030733.
സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. സയന്‍സ് വിഷയത്തിലുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ തത്തുല്യമായതില്‍ നിന്നോ ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.എസ്.ഇ/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിഎസ്.സി.നഴ്‌സിങ്/ കുറഞ്ഞത് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് രജിസ്‌ട്രേഷനുമാണ് ഉണ്ടായിരിക്കേണ്ടത്. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യതയുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2764056, 0483-2765056.
ഡോക്ടര്‍ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി ഓഫീസില്‍ നടക്കും. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2851700.
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർവയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ 28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.ആറുമാസകാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ക്ഷണിച്ചു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന കീച്ചേരി സാമൂഹികാ ആരോഗ്യകേന്ദ്രത്തിലേക്ക് ഇവനിംഗ് ഓ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് ബിരുദം. ടി സി എം സി രജിസ്ട്രേഷൻ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിക്ക് കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0484- 2940764
വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി , കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഓ , തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.
സീനിയർ ലാബ് ടെക്നീഷ്യൻ അഭിമുഖം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി വിവിധ എ.സി.ആർ ലാബുകളിലേക്ക് സീനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് ഫെബ്രുവരി 25 രാവിലെ 11ന് അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10.30 ന് മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി ഓവർസീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
റിവർ മാനേജ്‌മെന്റ് സെന്ററിൽ ഒഴിവ്
സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിലേക്ക് സ്പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com .
ഫോൺ: 0471-2365559.
വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.
വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂതാനം, മേപ്പാടി വിജ്ഞാന്‍വാടികളില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 21- 45 നുമിടയില്‍ പ്രായമുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപനപരിധിയിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, പനമരം,കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. ഫോണ്‍-04936 203824.
കൂടിക്കാഴ്ച 28 ന്
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ( ഗവ. മെഡിക്കല്‍ കോളേജ്) വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡീ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 28 ന് രാവിലെ പത്തിന് നടക്കും. എം ബി ബി എസും ഒരു വര്‍ഷത്തെ ടി സി എം സി / കെ എസ് എം സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- 0491 2951010, വെബ്സൈറ്റ്- www.gmcpalakkad.in
അപേക്ഷിക്കാം ; മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ
ആരോഗ്യ കേരളം ജില്ലയിൽ മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. ബി.എസ്. സി നഴ്സിങ് അല്ലെങ്കിൽ ജി എൻ എം യോഗ്യതയുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കേരള നഴ്സിങ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി -2026 ജനുവരി 31 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 26ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജനന തിയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഓൺലൈൻ ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്- https://forms.gle/MZoiPE2DUJ7hSBNu8 ഫോൺ - 0487 2325824
Join the conversation