നാഷണൽ ആയുഷ് മിഷനിൽ വാക്ക് ഇൻ ഇൻറർവ്യൂ വഴി ജോലി
നാഷണൽ ആയുഷ് മിഷനിൽ വാക്ക് ഇൻ ഇൻറർവ്യൂ വഴി ജോലി
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 20ന് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.
ഉയർന്ന പ്രായപരിധി 40 വയസ്. ഫെബ്രുവരി 13നു NAM/DPMSU/1552/2026 Dated:30/1/2026 പ്രകാരം നടത്തിയ പ്രസ്തുത തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല. കൂടുതൽവിവരങ്ങൾക്ക്: 0471-2339552.
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികകളിലാണ് നിയമനം.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക്‌ലിസ്റ്റ്, പത്താം തരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
3. വാക് ഇൻ ഇന്റർവ്യു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) റിസർച്ച് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ് എന്നീ പ്രോജക്റ്റ് തസ്തികകളിലേക്ക് യോഗ്യരും പ്രവൃത്തി പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: http://nish.ac.in/others/career
Join the conversation