Search Kerala & Gulf Jobs

പ്ലസ്ടു യോഗ്യത ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിയുന്നവർക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പ്ലസ്ടു യോഗ്യത ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിയുന്നവർക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മാനന്തവാടി, പനമരം, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

പ്ലസ്ടു യോഗ്യതയുള്ള ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്, ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്,മലയാളം,) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷകര്‍  18- 45 നുമിടില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി  ഫെബ്രുവരി 17 ന് രാവിലെ 10 ന് മാനന്തവാടി ട്രൈബല്‍ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04935-240210.

അധ്യാപക ഒഴിവ്

ചെന്നീര്‍ക്കര പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, മാത്‌സ്,  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമിക്‌സ്), ടി ജി ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,  സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, മാത്‌സ് ) പ്രൈമറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍ (ബാലവാടിക) ഇവയുടെ അഭിമുഖം ഫെബ്രുവരി 18 രാവിലെ ഒമ്പത് മുതലും കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, മലയാളം  ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 19 രാവിലെ ഒമ്പത് മുതലും നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് പകര്‍പ്പ്, ഐഡി പ്രൂഫ്, ഫോട്ടോ സഹിതം  ഹാജരാകണം. വെബ് സൈറ്റ് : www.chenneerkara.kvs.ac.in , ഫോണ്‍ : 0468 2256000.

വിമന്‍ ഫെസിലിറ്റേറ്റര്‍

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത - വിമണ്‍ സ്റ്റഡീസ്/ ജെന്റര്‍ സ്റ്റഡീസ്/ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍  ബിരുദാനന്തര ബിരുദം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ്  സഹിതം  ഫെബ്രുവരി 27 ഉച്ചയ്ക്ക് മൂന്നിന് മുമ്പ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖതീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0468 2362037

ഫിസിയോതെറാപിസ്റ്റ് നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 11 ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള (എം.പി.ടി/ബി.പി.ടി)ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്. വിശദ വിവരങ്ങള്‍ മങ്കട സി.എച്ച.സി.ഓഫീസില്‍ ലഭ്യമാണ്.

ഹരിത കര്‍മസേന അംഗം, ഡ്രൈവര്‍ നിയമനം

വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മസേനയിലേക്ക് പുതിയ അംഗങ്ങളെയും ഡ്രൈവറെയും നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 17ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ഹരിതകര്‍മസേനയിലേക്ക് പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. 
ഫോണ്‍- 04942- 450226.