ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ (ആര്‍ ബി എസ് കെ ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത്), സ്റ്റാഫ് നേഴ്‌സ് (പാലിയേറ്റീവ് കെയര്‍) വിഭാഗങ്ങളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത വിവരങ്ങൾ 
എം.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് ജില്ലാ കോഡിനേറ്റര്‍ യോഗ്യത. ഈ യോഗ്യത ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിംഗ് കൗണ്‍സിലിംഗ് രജിസ്‌ട്രേഷനുള്ള ബി എസ് സി നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. 

സ്റ്റാഫ് നഴ്‌സ് തസ്തിക (പാലിയേറ്റീവ് കെയര്‍) യിലേക്ക് ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, ബി.സി. സി. പി. എന്‍ കോഴ്‌സ് പാസ്സായിരിക്കണം. കൂടാതെ കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 14 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0487 2325824 എന്ന നമ്പറില്‍ ബന്ധപ്പെടുക.

താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ

 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 13 രാവിലെ 11 ന് ആലപ്പുഴ കളക്ട്രേറ്റിൽ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം: പ്രതിമാസം 22500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. ഇമെയിൽ: keralasamakhya@gmail.com
My name SUJITH KUMAR PALAKKAD