Search Kerala & Gulf Jobs

KSFE യിൽ ജോലിയൊഴിവ് ബിസിനസ് പ്രമോട്ടർ ആവാം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

KSFE യിൽ ജോലിയൊഴിവ് ബിസിനസ് പ്രമോട്ടർ ആവാം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

KSFE Business Promoters Apply Now 2026| കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE)യിൽ ബിസിനസ് പ്രമോട്ടർ ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം.  1000-ത്തിലധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു, കൂടുതൽ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി വിവരങ്ങൾ

നിയമന രീതി: കരാർ നിയമനം 
(Contract Basis).
തസ്തിക: ബിസിനസ് പ്രമോട്ടർ
ഒഴിവുകൾ: 1000+

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
അഭികാമ്യമായ മറ്റ് യോഗ്യതകൾ: 
പ്ലസ് ടു, സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 
മാർക്കറ്റിംഗ് മേഖലയിലെ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി വരുന്നത് 20 മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക്.

അപേക്ഷിക്കേണ്ട വിധം

അവസാന തീയതി: ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.ksfe.com/careers
ഫോൺ നമ്പർ: 0487-2332255.
തിരഞ്ഞെടുക്കുന്ന റീജിയണൽ ഓഫീസുകൾക്ക് കീഴിലായിരിക്കും നിയമനം ലഭിക്കുക.

2.ഡാറ്റ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഫെബ്രുവരി 11 ന്

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 11 ന് രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.

യോഗ്യതകൾ: ബിരുദം, ഡി.സി.എ അല്ലെങ്കിൽ തത്തുല്യമായ സർക്കാർ അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം. വയസ്സ് 18-39. വേർഡ് പ്രോസസിങിൽ (മലയാളം & ഇംഗ്ലീഷ്) പരിജ്ഞാനം നിർബന്ധം. യു.ഡി.ഐ.ഡി. ഡാറ്റാ എൻട്രി മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ ലഭിക്കും.