Search Kerala & Gulf Jobs

KSFE യിൽ ജോലിയൊഴിവ് ബിസിനസ് പ്രമോട്ടർ ആവാം ഫെബ്രുവരി 15 ഇന്ന് വരെ അപേക്ഷിക്കാം

KSFE യിൽ ജോലിയൊഴിവ് ബിസിനസ് പ്രമോട്ടർ ആവാം ഫെബ്രുവരി 15 ഇന്ന് വരെ അപേക്ഷിക്കാം

KSFE Business Promoters Apply Now 2026| കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE)യിൽ ബിസിനസ് പ്രമോട്ടർ ഒഴിവിലേക്കു ഇപ്പോൾ തന്നെ അപേക്ഷിക്കാം. 1000-ത്തിലധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു, കൂടുതൽ വായിച്ചു മനസിലാക്കി ഉടനെ അപേക്ഷിക്കുക.

ജോലി വിവരങ്ങൾ

നിയമന രീതി: കരാർ നിയമനം 
(Contract Basis).
തസ്തിക: ബിസിനസ് പ്രമോട്ടർ
ആകെ ഒഴിവുകൾ: 1000+

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
അഭികാമ്യമായ മറ്റ് യോഗ്യതകൾ: 
പ്ലസ് ടു, സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 
മാർക്കറ്റിംഗ് മേഖലയിലെ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
പ്രായപരിധി വരുന്നത് 20 മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക്.

അപേക്ഷിക്കേണ്ട വിധം

അവസാന തീയതി: ഫെബ്രുവരി 15 വരെ ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ്: www.ksfe.com/careers
ഫോൺ നമ്പർ: 0487-2332255.

തിരഞ്ഞെടുക്കുന്ന റീജിയണൽ ഓഫീസുകൾക്ക് കീഴിലായിരിക്കും നിയമനം വരുന്നത്.

2.താത്കാലിക നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കല്‍ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്കായി വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും; കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ  കാര്യാലയങ്ങളില്‍ ഒന്നു വീതവും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 

അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫീസുകളില്‍ ഇ-മെയില്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 19.02.2026, വൈകുന്നേരം 5 മണി വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ - 0484  2983130, വിലാസം : ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, 2ിറ ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം -682030; ഇ-മെയില്‍- bcdderanakulam@gmail.com