Search Kerala & Gulf Jobs

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ, kerala news 2026

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

സാമാന്യ ജാഗ്രതാ നിർദേശങ്ങൾ:

1.പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
2.ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക.
3.മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക.
4.അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
5.പുറത്തിറങ്ങുമ്പോൾ പാദരക്ഷ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
6.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഒആർഎസ്, സംഭാരം എന്നിവ ഉപയോഗിക്കുക.

അഗ്നി സുരക്ഷയും കാട്ടുതീയും:

7.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുക.
8.കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്നുള്ളവരും വിനോദസഞ്ചാരികളും വനം വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്:

9.സ്കൂളുകളിൽ ശുദ്ധകുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കുക. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കുക.
10.ഉച്ചവെയിലിൽ (11am-3pm) അസംബ്ലിയും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.
11.വിനോദയാത്രകൾക്ക് പോകുമ്പോൾ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതെ ശ്രദ്ധിക്കുക.
12.അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം പഞ്ചായത്തും ജീവനക്കാരും ഏർപ്പെടുത്തുക.

ദുർബല വിഭാഗങ്ങൾക്ക്

13.കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, അവശത അനുഭവിക്കുന്നവർ എന്നിവർ 11am-3pm വെയിൽ ഏൽക്കാതെ സൂക്ഷിക്കുക.

തൊഴിൽ മേഖലയിൽ:

14. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്ക് (11am-3pm) സുരക്ഷിത വസ്ത്രധാരണവും യാത്രയ്ക്കിടെ വിശ്രമവും ഉറപ്പാക്കുക.
15. മാധ്യമപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കുടയും ധാരാളം കുടിവെള്ളവും ഉറപ്പാക്കുക.
16. നിർമാണ-കാർഷിക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും ചെയ്യുക.
17. പൊതുപരിപാടികൾ 11am-3pm ഒഴിവാക്കുക. സംഘാടകർ തണലും കുടിവെള്ളവും ഉറപ്പാക്കുക.
18. യാത്രക്കാർ ആവശ്യമായ വിശ്രമത്തോടെ യാത്ര ചെയ്യുകയും വെള്ളം കരുതുകയും ചെയ്യുക.

മൃഗങ്ങൾക്കും പരിസ്ഥിതിക്കും

19. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കുക.
20. കുട്ടികളെയോ വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനത്തിൽ ഇരുത്തിപ്പോകരുത്.
21ജലം പാഴാക്കാതിരിക്കുക. മഴവെള്ളം പരമാവധി സംഭരിക്കുക. കയ്യിൽ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.

അടിയന്തര നടപടികൾ:

22. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
23. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

പുറപ്പെടുവിച്ച സമയം: 11.00 AM,തീയതി: 31/03/2026