Search Kerala & Gulf Jobs

CUSAT 2026: സെക്യൂരിറ്റി ഗാർഡ് (കരാർ നിയമനം) – നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു

CUSAT 2026: സെക്യൂരിറ്റി ഗാർഡ് (കരാർ നിയമനം) – നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു

CUSAT 2026: സെക്യൂരിറ്റി ഗാർഡ് (കരാർ നിയമനം) – നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം.
കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നതിനുള്ള അറിയിപ്പ് പുറത്തിറങ്ങി. എക്സ്-സർവീസുകാർക്കും (Ex-servicemen) മുൻഗണനയുണ്ട്. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക

ജോലി വിശദാംശങ്ങൾ (Job Details)

ജോലി:സെക്യൂരിറ്റി ഗാർഡ് 
ഒഴിവുകളുടെ എണ്ണം:22 (മാറ്റം വരാം)
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
കാലാവധി: സർവകലാശാലയുടെ തീരുമാനപ്രകാരം (ആവശ്യാനുസരണം നീട്ടാം)

ജോലി സ്ഥലം (Job Location)

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)
Cochin University P.O., കൊച്ചി - 22

ശമ്പള വിവരങ്ങൾ (Salary Details)

പ്രതിമാസ വേതനം: 22,240/ (തസ്തികയ്ക്ക് അനുസൃതമായ സ്റ്റാൻഡേർഡ് സ്കെയിൽ)

യോഗ്യതകൾ (Qualification & Experience)

1.വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു / ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യം.
2. പ്രവൃത്തി പരിചയം (നിർബന്ധം):
 താഴെ പറയുന്നവയിൽ 5 വർഷം സേവന പരിചയം:
സൈനിക സേവനം (Army/Navy/Air Force)
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
സശസ്ത്ര സീമാ ബൽ (SSB)
അർദ്ധസൈനിക വിഭാഗങ്ങൾ

3.ശാരീരിക ഘടന: നല്ല ആരോഗ്യവും ക്ഷമതയും ഉണ്ടായിരിക്കണം.

പ്രായപരിധി (Age Limit)

പരമാവധി പ്രായം:56 വയസ്സ് (കണക്കാക്കിയ തീയതി:01.01.2026)

തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)

യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ / പ്രാക്ടിക്കൽ ടെസ്റ്റിന് വിളിക്കും.
കരാർ നിയമനത്തിന് സംവരണ നിയമങ്ങൾ ബാധകമായിരിക്കും.
അന്തിമ തീരുമാനം സിൻഡിക്കേറ്റ് / സർവകലാശാല നിയമങ്ങൾക്ക് വിധേയമായിരിക്കും.

എങ്ങനെ അപേക്ഷിക്കാം? (How to Apply)

ഘട്ടം 1: ഓൺലൈൻ അപേക്ഷ
13.04.2026-നകം ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.  
വെബ്സൈറ്റ്: recruit.cusat.ac.in

ഘട്ടം 2: ഹാർഡ് കോപ്പി സമർപ്പിക്കൽ 
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യത, അനുഭവം, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും താഴെ പറയുന്ന വിലാസത്തിൽ 20.04.2026-നകം എത്തിക്കുക:

സെക്യൂരിറ്റി ഗാർഡ് (കരാർ നിയമനം) – അപേക്ഷ"എന്ന് കവറിൽ എഴുതി,  
രജിസ്ട്രാർ,  
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല,  
കൊച്ചി - 22.

ഘട്ടം 3: അപേക്ഷാ ഫീസ് (ഓൺലൈൻ ആയി മാത്രം – Net Banking/Credit/Debit Card)

വിഭാഗം -ഫീസ് 
ജനറൽ /ബിസി -900/-
എസ്.സി. / എസ്.ടി. 185-


ശ്രദ്ധിക്കുക: ഫീസ് ക്യാഷ് / ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് ആയി സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ആയി മാത്രം അടയ്ക്കുക.

പതിവ് ചോദ്യങ്ങൾ (FAQ)

1.ഞാൻ പ്ലസ് ടു പാസായിട്ടുള്ളൂ അപേക്ഷിക്കാമോ?  
അതെ. യോഗ്യതാ വിഭാഗത്തിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് വ്യക്തമാക്കിയിരിക്കുന്നത്. 
2.എക്സ്-സർവീസുകാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ?
ഇല്ല. എക്സ്-സർവീസുകാർക്ക് മുൻഗണന ഉണ്ട്, എന്നാൽ മറ്റ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.  
3.56 വയസ്സ് കഴിഞ്ഞവർക്ക് ഒഴിവുണ്ടോ?
ഇല്ല. 01.01.2026 പ്രകാരം 56 വയസ്സിൽ കൂടുതലുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. 
4.ഫീസ് ഓഫ്ലൈനായി അടയ്ക്കാമോ?
ഇല്ല. നോട്ടിഫിക്കേഷൻ അനുസരിച്ച് ഓൺലൈൻ മാർഗ്ഗങ്ങൾ (നെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്) മാത്രമേ അനുവദനീയമുള്ളൂ.  
5. കരാർ നിയമനത്തിന് ശേഷം സ്ഥിരപ്പെടുത്തുമോ?
കരാർ കാലാവധി സർവകലാശാല തീരുമാനിക്കും. പിന്നീടുള്ള നടപടികൾ അന്നത്തെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കും.
പ്രധാന തീയതികൾ (Important Dates)

പ്രവൃത്തി തീയതി 
ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി  നോട്ടിഫിക്കേഷൻ ഇറങ്ങിയത് 11.03.2026
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 13.04.2026
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി 20.04.2026

കേരള സർക്കാർ ജോലി ഒഴിവുകൾ 

കുറിപ്പ്: ഈ നിയമനം കേരള സർവീസ് റൂൾസ്, കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ്, CUSAT-ന്റെ സിൻഡിക്കേറ്റ് തീരുമാനങ്ങൾ എന്നിവയ്ക്ക് വിധേയമായിരിക്കും.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക.