Search Kerala & Gulf Jobs

മലമ്പുഴ ഗവ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്.

മലമ്പുഴ ഗവ ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

മലമ്പുഴ ഗവ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്.
ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം.
ഒഴിവുകൾ: എഫ്.ടി.എസ്, ആയ, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, ഇലക്ട്രീഷ്യന്‍ കം പ്ലബര്‍  എന്നീ ഒഴിവുളിലാണ് നിയമനം. 

എഫ്.ടി.എസ്, ആയ, ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍ തസ്തികകളില്‍ ഏഴാം ക്ലാസും, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഐ.ടി.ഐയുമാണ് യോഗ്യത.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. താമസിച്ചു ജോലി ചെയ്യുന്നവര്‍ക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 21 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :0491 2815894.

മൂന്നാർ എൻജിനിയറിങ് കോളേജിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനമായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ www.cemunnar.ac.in/admission ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ജൂൺ 8-നു മുമ്പ് സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: 9447570122, 9447578465, 04865232989.