Search Kerala & Gulf Jobs

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാം തൊഴിൽമേള വഴി കേരളത്തിൽ വിവിധ ജില്ലകളിൽ അവസരം;job fair 2026

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാം തൊഴിൽമേള വഴി കേരളത്തിൽ വിവിധ ജില്ലകളിൽ അവസരം;job fair 2026

കേരളത്തിൽ വിവിധ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനായി തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പ്ലസ് ടു മുതൽ ഉയർന്ന ഏത് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. ജോലി വിവരങ്ങൾ യോഗ്യത എങ്ങനെ അപേക്ഷിക്കാം രജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴിയാണ് അവസരം.

സ്വകാര്യ മേഖലയിൽ തൊഴിലവസരം
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 മെയ് 29 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ 3.30 വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്.

​എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. 300 രൂപ ഫീ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.
രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ ഉണ്ടായിരിക്കണം.

 താൽപര്യമുള്ളവർ ആധാർ, വോട്ടേഴ്‌സ് ഐഡി, പാസ്പോർട്ട്, അല്ലെങ്കിൽ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി നിശ്ചിത സമയത്ത് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്.
 ​ഫോൺ -​6282442046 ,​9446926836 ,0484-2422452 , ​9446025780

ജോബ് ഡ്രൈവ് 23ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 23ന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടന്റ്സ്, റിസപ്ഷനിസ്റ്റ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്/ലേഡി, പ്രോഗ്രാമിങ് ഫാക്കല്‍റ്റി, മള്‍ട്ടിമീഡിയ ഫാക്കല്‍റ്റി, അക്കൗണ്ടിങ് ഫാക്കല്‍റ്റി എന്നിവയാണ് ഒഴിവുകള്‍.

പത്ത്, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബികോം/എം കോം വിത്ത് സാപ്, എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിങ് കോഴ്സ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയുമായി സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505435, 2505204.

അസാപ് കേരള തൊഴിൽ മേള മേയ് 23-ന് കലവൂരിൽ

അസാപ് കേരളയുടെ, ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  മേയ് 23-ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. യോഗ്യത: 10, +2, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി. 
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന  ഉദ്യോഗാർഥികൾ   അന്നേ  ദിവസം രാവിലെ പത്തിന്  ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  എത്തണം. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായിത്തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക്:  
ഫോൺ : 9495999682

സൗജന്യ തൊഴിൽ മേള
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മെയ് 30 ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ പത്ത് മണിക്ക്  ബയോഡാറ്റയും
അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരുക.

എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. കമ്പനി വേക്കൻസി ഡീറ്റെയിൽസ് അറിയുവാൻ vacancies link എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 
ഫോൺ : 9495999667, 9895967998.