കേരളത്തിൽ വിവിധ ജില്ലകളിൽ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ:kerala government temporary job vacancies 2026
Kerala government temporary job vacancies 2026
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ:kerala government temporary job vacancies 2026
കേരളത്തിൽ വിവിധ ജില്ലകളിലായി വിവിധ പഞ്ചായത്ത് സ്ഥലങ്ങളിലായി വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത്.
ആശ വര്‍ക്കര്‍ അഭിമുഖം
പൊന്‍മള ഗ്രാമപഞ്ചായത്തിലെ 20,21 വാര്‍ഡുകളിലെ ആശ പ്രവര്‍ത്തകരുടെ ഒഴിവിലേക്കുള്ള അഭിമുഖം മെയ് 18ന് രാവിലെ 10.30ന് പൊന്‍മള കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. പത്താം ക്ലാസ് പാസായ 25നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മുന്‍ ആശ പ്രവര്‍ത്തക, ആരോഗ്യമേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. അതാത് വാര്‍ഡ് പരിധിയിലെ സ്ഥിര താമസക്കാര്‍ ആവണം. സ്ഥിരതാമസക്കാര്‍ അപേക്ഷകരായി ഇല്ലെങ്കില്‍ സമീപ വാര്‍ഡുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റകളുമായി അഭിമുഖത്തിനെത്തണം.
ഫോണ്‍- 04832706300.
2.അതിഥി അധ്യാപക ഒഴിവ്
കൊണ്ടോട്ടി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഉറുദു, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹോട്ടല്‍ മാനേജ്മന്റ് ,ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേറ്റില്‍/ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത (നെറ്റ്/പി.എച്ച്.ഡി) ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ 55% ത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം താഴെ പറയുന്ന തിയതികളിലും സമയത്തും കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഫ്രഞ്ച് (മെയ് 11 രാവിലെ 10), ഉറുദു (മെയ് 12 രാവിലെ 10), സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (മെയ് 13 രാവിലെ 10), കൊമേഴ്‌സ് (മെയ് 14 രാവിലെ 10). ഫോണ്‍- 9207630507, 9188900201.
3.പാരമ്പര്യേതര ട്രസ്റ്റി നിയമനം
തിരൂരങ്ങാടി താലൂക്കിലെ ഇരിങ്ങല്ലൂര്‍ ആശ്രമംഗലം തൃപുരാന്തക ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 28ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭ്യമാണ്.
ഫോണ്‍- 0494- 2431066.
4.അപേക്ഷ ക്ഷണിച്ചു
എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ 2026- 27 അധ്യായന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കും നിയമ വിഷയങ്ങളിൽ നിലവിലുള്ള ഒഴിവിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നിയമ വിഭാഗമൊഴികെ മറ്റു വിഷയങ്ങളിലെ ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കേണ്ടതാണ്. നിയമവിഭാഗത്തിലെ അപേക്ഷകർ മെയ് 22 രാവിലെ 10. 30 നും ഇംഗ്ലീഷ് ,മലയാളം, ഹിന്ദി വിഭാഗത്തിലെ അപേക്ഷകർ 10 30 നും ഹാജരാകേണ്ടതാണ്
5.ജിം ട്രെയ്നറുടെ ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഷീ ജിം ട്രെയ്നറുടെ ഒഴിവുണ്ട്. പ്ലസ്ടുവോ തത്തുല്യ യോഗ്യതയും ഫിസിക്കൽ എജുക്കേഷനിൽ ഡിപ്ലോമയും ജിം ഇൻസ്ട്രക്ടർ ആയി രണ്ടുവർഷം പ്രവർത്തി പരിചയവുമാണ് യോഗ്യത. 18 മുതൽ 40 വയസ്സ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. എറണാകുളം ജില്ലയിൽ നിന്ന് യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20ന് മുൻപ് പരിധിയിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
6. അഭിമുഖം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2026 - 27 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 15 രാവിലെ 11 ന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 15 രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
7. ആർസിസിയിൽ ഫാർമസിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
8. കെമിസ്ട്രി അതിഥി അധ്യാപക നിയമനം
പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള മൂന്ന് കെമിസ്ട്രി അതിഥി അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 19ന് രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04933-227370, 9188900199.
9. ഫാര്‍മസിസ്റ്റ് നിയമനം
എടവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് മെയ് 15ന് രാവിലെ 10ന് എടവണ്ണ ബി. എഫ് .എച്ച്.സി ഹാളില്‍ അഭിമുഖം നടക്കും. യോഗ്യത- ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. 2026 മെയ് 15 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2701029.
10.പ്രൊജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് II തസ്തികയിലേക്ക് മെയ് 18ന് രാവിലെ 9.30ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0471-2323223.
11.അതിഥി അധ്യാപക ഒഴിവ്
കൊണ്ടോട്ടി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഉറുദു, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹോട്ടല്‍ മാനേജ്മന്റ് ,ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററേറ്റില്‍/ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത (നെറ്റ്/പി.എച്ച്.ഡി) ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ 55% ത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം താഴെ പറയുന്ന തിയതികളിലും സമയത്തും കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഫ്രഞ്ച് (മെയ് 11 രാവിലെ 10), ഉറുദു (മെയ് 12 രാവിലെ 10), സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് (മെയ് 13 രാവിലെ 10), കൊമേഴ്‌സ് (മെയ് 14 രാവിലെ 10). ഫോണ്‍- 9207630507, 9188900201.
Join the conversation