Search Kerala & Gulf Jobs

പി എസ് സി പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരങ്ങൾ| Kerala government temporary jobs in Kerala may 2026

പി എസ് സി പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരങ്ങൾ| Kerala government temporary jobs in Kerala may 2026

പി എസ് സി പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി അവസരങ്ങൾ| Kerala government temporary jobs in Kerala may 2026 

പി എസ് സി പരീക്ഷയില്ലാതെ കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലി ഒഴിവുകൾ താഴെ നൽകുന്നു. ഓരോ ജോലി വിവരങ്ങളും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം

ഹാച്ചറി ലേബറർ ഒഴിവ്
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) യുടെ ഓടയം ഹാച്ചറിയിൽ ഒഴിവുള്ള ഹാച്ചറി ലേബറർ തസ്‌തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് പാസായ 25 നും 45 നും മധ്യേ പ്രായമുള്ള നീന്താനും വീശുവലയുപയോഗിച്ചു മത്സ്യബന്ധനം നടത്താനും കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെയ് 30ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. 
കൂടുതൽ വിവരങ്ങൾക്ക് 9400699410, 7907047852

ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം;
വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 6-ന്
പുല്ലേപ്പടി സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നു. ബി.കോം/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദവും എം.എസ് ഓഫീസ് (MS Office) പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 6-ന് രാവിലെ 10 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2401016

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം:
 അഭിമുഖം മെയ് 29ന്

ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി മെയ് 28 ന് തൊടുപുഴയിലുള്ള ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഭരണപരമായ സൗകര്യര്‍ത്ഥം മെയ് 29 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222399

കൂടിക്കാഴ്ച 29 ന്
വെണ്ണക്കര ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എഫ്.ടി.എം തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനെത്തണമെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു. 
ഫോണ്‍: 0491 2515872.

കരാര്‍ അടിസ്ഥാനത്തില്‍ജോലി അഭിമുഖം നടത്തുന്നു 

കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ടെക്നീഷ്യനെ നിയമിക്കുന്നതിന് മെയ് 30-ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ ഡിപ്ലോമ. ഫോണ്‍: 0474-2580866, 8547005066.

താൽകാലിക നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അമൃതകുളം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന മായിത്തറ ഹോസ്റ്റലിലും നിലവിൽ ഒഴിവുള്ളതും 2026-27 അധ്യയന വർഷം ഒഴിവ് വരാൻ സാധ്യതയുള്ളതുമായ കുക്ക്, വാച്ച്മാൻ, ആയ, പി ടി എസ് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മേയ് 29-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം. ഫോൺ: 0475-2222353.

വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ നടപ്പിലാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനപദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ് /മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നിലവിലുള്ളതും വാരാനിരിക്കുന്നതുമായ ഒഴിവിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 29ന് രാവിലെ 11ന് നടക്കും. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 

വെറ്ററിനറി സര്‍ജന്‍മാര്‍ ബി.വി.എസ്.സി (എ.എച്ച് ) യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.

അധ്യാപക ഒഴിവ്: വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 4-ന്
അങ്കമാലി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, കെമിസ്ട്രി (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ എത്തുക. 
ഫോൺ: 9495223941.

ആയ തസ്തികയിൽ ജോലി 
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ ആയ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ഏഴാം ക്ലാസ് പാസാണ് യോഗ്യത. ബിരുദം ഉണ്ടാവാൻ പാടില്ല. ആയയായി ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. പ്രായപരിധി: 01/01/2026 ന് 18നും 41നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 15ന് മുൻപായി രജിസ്റ്റർ ചെയ്യണം