SSC CGL JOB RECRUITMENT 2026 എസ്എസ്‌സി സിജിഎൽ: 12,256 ഒഴിവ്
SSC CGL JOB RECRUITMENT 2026 :എസ്എസ്‌സി സിജിഎൽ: 12,256 ഒഴിവ്
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്‌തികകളിലേക്കു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തുന്ന കംബൈൻഡ് ഗ്രാജേറ്റ് ലെവൽ പരീക്ഷയ്ക്ക് ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം.
12,256 ഒഴിവ് പ്രതീക്ഷിക്കുന്നു
എണ്ണത്തിൽ : മാറ്റം വരാം.
ഒന്നാം ഘട്ട പരീക്ഷ (ടിയർ1) ഓഗസ്‌റ്റ്-സെപ്റ്റംബറിലും രണ്ടാം ഘട്ടം (ടിയർ 2) ഡിസംബറിലും നടത്തും.
യോഗ്യത വിവരങ്ങൾ
അസിസ്റ്റന്റ്റ് ഓഡിറ്റ് ഓഫിസർ / അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ: ബിരുദം. പ്രാദേശിക /
ഔദ്യോഗിക ഭാഷാ പരിജ്‌ഞാനം. സിഎ അല്ലെങ്കിൽ സിഎസ് അല്ലെങ്കിൽ സിഎംഎ അല്ലെങ്കിൽ എംകോം / എംബിഎ (ഫിനാൻസ്) / മാസ്റ്റേഴ്സ‌് ഇൻ ബിസിനസ് സ്‌റ്റഡീസ് / മാസ്‌റ്റേഴ്‌സ് ഇൻ ബിസിനസ് ഇക്കണോമിക്സ് അഭിലഷണീയ യോഗ്യതയാണ്. പ്രബേഷൻ കാലയളവിൽ സബോർഡിനേറ്റ് ഓഡിറ്റ് /അക്കൗണ്ട്സ് സർവീസ് പരീക്ഷ പാസാകണം.
ജൂനിയർ സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫിസർ:
സ്‌റ്റാറ്റിസിക്സ‌് പ്രധാന വിഷയങ്ങളിലൊന്നായി പഠിച്ചു ബിരുദം. അല്ലെങ്കിൽ പ്ലസ്ടുവിനു മാത്തമാറ്റിക്സ് 60% മാർക്കോടെ ജയിച്ചശേഷം
ഏതെങ്കിലും ബിരുദം.
സ്റ്റാറ്റിസ്‌റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർ ഗ്രേഡ് 2 ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
മറ്റു തസ്‌തികകളിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലാ ബിരുദം/തത്തുല്യം.
അപേക്ഷാഫീസ്
100 രൂപ. വനിതകൾക്കും പട്ടി കവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും
വിമുക്തസൈനികർക്കും ഫീസില്ല.
കേരള, കർണാടക റീജനിലെ (KKR) പരീക്ഷാ കേന്ദ്രങ്ങളും കോഡുകളും: കണ്ണൂർ (9202),
കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), തൃശൂർ (9212), കൊല്ലം (9210), തിരുവനന്തപുരം (9211. തസ്തികകളുടെ വിശദാംശങ്ങൾ, പ്രായപരിധി, ശാരീരികയോഗ്യത, പരീക്ഷകളുടെ സില ബസ് തുടങ്ങിയവ വെബ്സൈറ്റിൽ: https://ssc.gov.in
Join the conversation