ഐഐഎം കോഴിക്കോട് ഹോസ്റ്റൽ വാർഡൻ റിക്രൂട്ട്മെന്റ് 2026-IIM Kozhikode Hostel Warden Recruitment 2026 – Complete Details
ഐഐഎം കോഴിക്കോട് ഹോസ്റ്റൽ വാർഡൻ റിക്രൂട്ട്മെന്റ് 2026-IIM Kozhikode Hostel Warden Recruitment 2026 – Complete Details
ഐഐഎം കോഴിക്കോട് ഹോസ്റ്റൽ വാർഡൻ റിക്രൂട്ട്മെന്റ് 2026-IIM Kozhikode Hostel Warden Recruitment 2026 – Complete Details
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കെ) കൊച്ചി കാംപസിലേക്ക് ഹോസ്റ്റൽ വാർഡൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം,താൽപ്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് വഴി 2026 ജൂലൈ 2 വരെ അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.
ഒഴിവുകളുടെ വിശദാംശങ്ങൾ
- Position: Hostel Warden (Kochi)
- Number of Vacancies: 02 (1 Male & 1 Female)
- Maximum Age: 60 years (as of notification date)
- Monthly Remuneration: ₹55,000 (consolidated)
- Residential Requirement: Mandatory stay on campus; room with attached toilet provided.
വിദ്യാഭ്യാസ യോഗ്യതയും അനുഭവവും?
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രവൃത്തി പരിചയം: കുറഞ്ഞത് 8 വർഷത്തെ ഭരണപരമായ പരിചയം. (അക്കാദമിക് സ്ഥാപനങ്ങളിൽ ഹോസ്റ്റൽ/വിദ്യാർത്ഥി കാര്യങ്ങൾ കൈകാര്യം ചെയ്തവർക്ക് മുൻഗണന.)
ഭാഷാ നൈപുണ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിൽ എഴുതാനും സംസാരിക്കാനും കഴിവുള്ളവരായിരിക്കണം.
ശാരീരിക ക്ഷമത: ബഹുനില കെട്ടിടങ്ങളിൽ കയറിറങ്ങാനും ധാരാളം നടക്കാനും കഴിയുന്ന ആരോഗ്യവാനും ചുറുചുറുക്കുള്ളവനുമായിരിക്കണം
പ്രധാനപ്പെട്ട തീയതികളും പ്രക്രിയയും?
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 2, വൈകുന്നേരം 5:00 മണി
അപേക്ഷാ മാർഗ്ഗം: ഓൺലൈൻ മാത്രം – https://iimk.ac.in/
ഇന്റർവ്യൂ: ഷോർട്ട്ലിസ്റ്റ് ചെയ്തവർക്ക് മാത്രം, തീയതി ഇമെയിൽ വഴി അറിയിക്കും.
പൊതു നിബന്ധനകൾ
കരാർ ആദ്യം ഒരു വർഷത്തേക്കാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കാം.
അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ മാത്രമേ ഇന്റർവ്യൂവിന് വിളിക്കൂ.
നിയമനം സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.
രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലുള്ള സ്വാധീനം ഉപയോഗിക്കുന്നവർ യോഗ്യരല്ല.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
വിജ്ഞാപന നമ്പർ: C-45/2026-IIMK.HR
പ്രസിദ്ധീകരിച്ച തീയതി: 2026 ജൂൺ 12
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക: https://iimk.ac.in/

Join the conversation