ദിവസ വേതനം 810 രൂപ മുതൽ ജോലി നേടാൻ അവസരം
കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം
കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം
1.തിരുവനന്തപുരം ഡ്രൈവർ-കം-ക്ലീനർ
തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബസ് ഡ്രൈവർ-കം-ക്ലീനറെ 178 ദിവസത്തേക്ക് നിയമിക്കുന്നു.
ദിവസ വേതനം 810 രൂപ.
യോഗ്യത: ഏഴാംക്ലാസ് വിജയം, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്‌ജ്, പത്തുവർഷത്തെ പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ചശക്തി, കേൾവിശക്തി. വിദ്യാഭ്യാസസ്ഥാപന ങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ളവർക്ക് മുൻഗണന.
ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുൻപ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.
അപേക്ഷാഫോമിൻ്റെ മാതൃക
www.cet.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരി പ്പിച്ച് മെയ്ൻ ഓഫീസിൽ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 22-ന്, രാവിലെ 10 മണി.
2.ആലപ്പുഴ നിർമിതികേന്ദ്രത്തിൽ ഡ്രൈവർ
ആലപ്പുഴ ജില്ലാ നിർമിതികേന്ദ്രത്തിൽ ഡ്രൈവറുടെ ഒഴിവുണ്ട്.
യോഗ്യത: പത്താംക്ലാസ് വിജയം, അംഗീകൃത ലൈസൻസ് (എൽ. എം.വി./എച്ച്.എം.വി.), അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25-45 വയസ്സ്.
വിശദമായ ബയോഡേറ്റ സഹിതം (പ്രായം, വിദ്യാഭ്യാസയോഗ്യത, ലൈസൻസ്, പ്രവൃത്തിപരിചയം) അപേക്ഷ nirmithialp@gmail.com എന്ന ഇ-മെയിലിലോ 'പ്രോജക്ട് മാനേജർ, ജില്ലാ നിർമിതികേന്ദ്രം, ഹെഡ് പോസ്റ്റോഫീസ്, ആലപ്പുഴ, പിൻ: 688012' എന്ന വിലാസത്തിലോ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 22-ന്, വൈകീട്ട് നാലുമണി.
ഫോൺ: 9447482401.
3. ജെൻഡർ സ്പെഷ്യലിസ്റ്റ്
കേന്ദ്രാവിഷ്കൃത പദ്ധതിയായ മിഷൻ ശക്തി പദ്ധതിയുടെ ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വിമെൻ നടപ്പാ ക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ വനിത-ശിശു വികസന ഓഫീസിൽ ജെൻഡർ സ്പെഷ്യലിസ്റ്റിന്റെ ഒരൊഴിവുണ്ട്.
യോഗ്യത: സോഷ്യൽ വർക്കിലോ മറ്റ് സോഷ്യൽ വിഷയങ്ങളിലോ ബിരുദം, ജെൻഡർ വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർ /സർ ക്കാരിതര സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന.
പ്രായം: 40 വയസ്സ്. അപേക്ഷയും അനുബന്ധരേഖകളും 'ജില്ലാ വനിത-ശിശു വികസന ഓഫീസർ -ആലപ്പുഴ, ഗോവിന്ദ് കമേഴ്സ്യൽ കോംപ്ലെക്സ്, കോട്ടയ്ക്കൽ ബിൽഡിങ്, പാലസ് റോഡ്, ആലപ്പുഴ, പിൻ: 688001' എന്ന വിലാസത്തിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 20.ഫോൺ: 0477-2960147
Join the conversation