Search Kerala & Gulf Jobs

ജോലി ഒഴിവുകൾ: ഓയിൽ പാം ഇന്ത്യ, ഭാരതീയ ചികിത്സാ വകുപ്പ്, ക്ലീൻ കേരള കമ്പനി

ജോലി ഒഴിവുകൾ: ഓയിൽ പാം ഇന്ത്യ, ഭാരതീയ ചികിത്സാ വകുപ്പ്, ക്ലീൻ കേരള കമ്പനി

ജോലി ഒഴിവുകൾ: ഓയിൽ പാം ഇന്ത്യ, ഭാരതീയ ചികിത്സാ വകുപ്പ്, ക്ലീൻ കേരള കമ്പനി

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ CA/ICWAI ട്രെയിനി ഒഴിവുകൾ

കേരള സർക്കാരിന്റെയും ഇന്ത്യാ സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL) CA/ICWAI ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരായിരിക്കണം.

ഒഴിവ് വിവരങ്ങൾ 
തസ്തിക: CA/ICWAI ട്രെയിനി
യോഗ്യത: CA/ICWAI (ഇന്റർമീഡിയറ്റ് പാസായവർ)
പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: പ്രതിമാസം 20,000 - 25,000 രൂപ

അപേക്ഷാ വിവരങ്ങൾ:
അപേക്ഷാ മാർഗ്ഗം: തപാൽ വഴിയോ ഇമെയിൽ വഴിയോ
അവസാന തീയതി: ജൂലൈ 15
വിശദമായ നോട്ടിഫിക്കേഷനായി സന്ദർശിക്കുക:നോട്ടിഫിക്കേഷൻ ലിങ്ക്

2.ഭാരതീയ ചികിത്സാ വകുപ്പിൽ സിദ്ധ അറ്റൻഡർ ഒഴിവ്

ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ അറ്റൻഡറുടെ ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

ഒഴിവ് വിവരം:
തസ്തിക: സിദ്ധ അറ്റൻഡർ
കാലാവധി: 90 ദിവസം
വേതനം: പ്രതിദിനം 750 രൂപ (പ്രതിമാസം 20,250 രൂപയിൽ അധികരിക്കില്ല)

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം

അഭിമുഖ വിവരങ്ങൾ:
തീയതി: ജൂലൈ 3, വെള്ളിയാഴ്ച
സമയം: രാവിലെ 11 മണി

സ്ഥലം : ഭാരതീയ ചികിത്സാ വകുപ്പ്, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, കുയിലിമല സിവിൽ സ്റ്റേഷൻ
ഫോൺ: 04862 232318

3.ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ഹെൽപ്പർ ഒഴിവ്

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ ബൾക്ക് വേസ്റ്റ് ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഒഴിവ് വിവരം:
തസ്തിക: ഹെൽപ്പർ
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
ലിംഗം: പുരുഷൻമാർക്ക് മാത്രം
ശാരീരികക്ഷമത: ആവശ്യമാണ്

അഭിമുഖ വിവരങ്ങൾ:
തീയതി: ജൂലൈ 2
സമയം: രാവിലെ 10 മണി
വേദി: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10

ആവശ്യമായ രേഖകൾ:
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും
പ്രായം തെളിയിക്കുന്ന രേഖ
പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

തിരിച്ചറിയൽ രേഖ
ഒരു മാസത്തിനകം എടുത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (അസൽ)
ഫോൺ: 9447792058