Search Kerala & Gulf Jobs

ആയുർവേദ ആശുപത്രിയിലും കാർഷിക സർവകലാശാലയിലും ഉൾപ്പെടെ കേരള സർക്കാർ താൽകാലിക ഒഴിവുകൾ

ആയുർവേദ ആശുപത്രിയിലും കാർഷിക സർവകലാശാലയിലും ഉൾപ്പെടെ കേരള സർക്കാർ താൽകാലിക ഒഴിവുകൾ

ആയുർവേദ ആശുപത്രിയിലും കാർഷിക സർവകലാശാലയിലും ഉൾപ്പെടെ കേരള സർക്കാർ താൽകാലിക ഒഴിവുകൾ 

ജൂലൈ മാസത്തിൽ സർക്കാർ, അർദ്ധ സർക്കാർ മേഖലകളിൽ വിവിധ തസ്തികകളിലേക്കുള്ള അവസരങ്ങൾ വന്നിരിക്കുന്നു.തൊഴിൽ തേടുന്നവർക്കായി പ്രധാനപ്പെട്ട അഞ്ച് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ പോസ്റ്റിൽ നൽകുന്നത്.
ഓരോ അവസരത്തിന്റെയും യോഗ്യത, വേതനം, അഭിമുഖം/അപേക്ഷാ തീയതി എന്നിവ ചുവടെ വായിക്കാം.

1.വയനാട് ജില്ലാ ആയുർവേദ ആശുപത്രി - കരാർ നിയമനം

വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കരാർ ജീവനക്കാരെ നിയമിക്കുന്നു.

ഒഴിവുള്ള തസ്തികകൾ:
▪️പഞ്ചകർമ തെറാപ്പിസ്റ്റ്
▪️ലാബ് ടെക്‌നീഷ്യൻ
▪️സെക്യൂരിറ്റി

തിരഞ്ഞെടുപ്പ് രീതി: വാക്-ഇൻ-ഇന്റർവ്യൂ
തീയതിയും സമയവും: 2026 ജൂലൈ 18, രാവിലെ 10:00 മണി
സ്ഥലം: വയനാട് ജില്ലാ ആയുർവേദ ആശുപത്രി
ഫോൺ: 0493 620 7455.

2.കേരള കാർഷിക സർവകലാശാല (KAU) - സ്കിൽഡ് അസിസ്റ്റന്റ്

കേരള കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട് ക്യാമ്പസിൽ സ്കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.

ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ
ദിവസവേതനം: 750 രൂപ
ഇന്റർവ്യൂ തീയതി: 2026 ജൂലൈ 14

കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷനും: ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 

3.തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് - കണ്ടിൻജന്റ് തൊഴിലാളികൾ

തിരുവനന്തപുരം ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി താത്കാലിക തൊഴിലാളികളെ (Contingent Workers) നിയമിക്കുന്നു.

ഒഴിവ്: കണ്ടിൻജന്റ് വർക്കർ (ഫോഗിങ്, സ്പ്രേയിങ്)

കാലാവധി: പരമാവധി 90 ദിവസം
ദിവസവേതനം: 675 രൂപ
യോഗ്യത: 7-ാം ക്ലാസ് പാസാകുകയും കായികക്ഷമത ഉണ്ടായിരിക്കുകയും വേണം. മുൻപരിചയം അഭികാമ്യം.
പ്രായപരിധി: 55 വയസ്

ഇന്റർവ്യൂ തീയതിയും സമയവും: 2026 ജൂലൈ 16, രാവിലെ 9:30 മണിക്ക് (രജിസ്ട്രേഷൻ 10:30 വരെ മാത്രം)

സ്ഥലം: ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാൾ, തിരുവനന്തപുരം

(കുറിപ്പ്: ജില്ലയിലെ സ്ഥിരതാമസക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന നൽകുന്നതാണ്.)

4.കേന്ദ്ര സർക്കാർ സ്ഥാപനം - ടെക്നീഷ്യൻ അപ്രെന്റീസ്

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നീഷ്യൻ അപ്രെന്റീസ് (കൊമേഴ്ഷ്യൽ പ്രാക്ടീസ്) തസ്തികയിലേക്ക് ഒഴിവുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് മുൻഗണന.

യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ
പ്രായപരിധി: 26 വയസ്

അപേക്ഷിക്കേണ്ട രീതി: യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2026 ജൂലൈ 15-നകം പേര് രജിസ്റ്റർ ചെയ്യുക.

5.തൃശ്ശൂർ ഗവ. ആശാഭവൻ - ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

തൃശ്ശൂർ ഗവ. ആശാഭവനിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: എ.എൻ.എം, ജനറൽ നഴ്സിംഗ്, അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ്
പ്രായപരിധി: 50 വയസ്
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

ഇന്റർവ്യൂ തീയതിയും സമയവും: 2026 ജൂലൈ 14, രാവിലെ 11:00 മണി
സ്ഥലം: ഗവ. ആശാഭവൻ, തൃശ്ശൂർ
ഫോൺ: 0487 232 8818.