കേരളം മ്യൂസിയത്തിൽ ജോലി നേടാൻ അവസരം; Kerala Museum Recruitment 2026
കേരളം മ്യൂസിയത്തിൽ ജോലി നേടാൻ അവസരം; Kerala Museum Recruitment 2026
സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കീഴിലുള്ള കേരളം മ്യൂസിയം (IMCK) 2026-27 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികളിലേക്ക് താത്കാലിക നിയമനത്തിന് (Contract/Project Basis) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ജില്ലകൾ: തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, ചാലക്കുടി, കുന്നംംഗലം എന്നിവിടങ്ങളിലായി നിരവധി ഒഴിവുകളുണ്ട്.
സ്ഥാപനത്തെ കുറിച്ച്
കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും കീഴിലുള്ള മ്യൂസിയങ്ങളുടെ ഏകോപന ഏജൻസിയായി പ്രവർത്തിക്കുന്നു.
തിരുവനന്തപുരം പാർക്ക് വ്യൂവിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കേരളത്തിൻ്റെ സമ്പന്നമായ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിൽ മുൻപന്തിയിലാണ്.
ലഭ്യമായ ഒഴിവുകളും യോഗ്യതകളും
▪️പ്രോജക്ട് അസിസ്റ്റന്റ് (Project Assistant)
▪️സൂപ്പർവൈസർ (Supervisor)
▪️റിസർച്ച് അസിസ്റ്റന്റ് (Research Assistant)
▪️ടൈൻഡർ (Book Binder/Tynder)
▪️ലാസ്കർ കം ക്ലീൻ (Lascar cum Cleaner)
1. പ്രോജക്ട് അസിസ്റ്റന്റ് (Project Assistant)
യോഗ്യത വിവരങ്ങൾ
Paper Records: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം. അഭിലഷണീയം: ആർക്കൈവൽ സ്റ്റഡീസ് / ആർക്കിയോളജി / മ്യൂസിയോളജി / കൺസർവേഷൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ഡിപ്ലോമ .
Palm Leaf Records: MA Manuscriptology, വട്ടെഴുത്ത്, കോലെഴുത്ത്, മലയാളം, തമിഴ് ലിപികളിൽ 1 വർഷത്തെ പരിചയം (അഭിലഷണീയം).
2.സൂപ്പർവൈസർ (Supervisor)
യോഗ്യത വിവങ്ങൾ
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം (MA History) അല്ലെങ്കിൽ.
5 വർഷത്തെ പ്രവൃത്തി പരിചയം / 10 വർഷത്തെ പരിചയമുള്ളവർ (SC/ST വിഭാഗത്തിന് ഇളവ്).
3.റിസർച്ച് അസിസ്റ്റന്റ് (Research Assistant)
യോഗ്യത വിവരങ്ങൾ
12-ാം ക്ലാസ് പാസ്.
NCVT സർട്ടിഫിക്കറ്റ് (Computer Operator & Programming Assistant) അല്ലെങ്കിൽ KGTE (Lower) in Typewriting (English & Malayalam).
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റിസർച്ച് മെത്തഡോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
4.ടൈൻഡർ (Book Binder/Tynder)
യോഗ്യത വിവരങ്ങൾ : SSLC പാസ് (തത്തുല്യം)
ബുക്ക് ബൈൻഡിംഗിൽ NCVT സർട്ടിഫിക്കറ്റ് / Kerala Govt. Technical Exam (Lower) / MGTE (Lower) എന്നിവയിലേതെങ്കിലും.
5.ലാസ്കർ കം ക്ലീൻ (Lascar cum Cleaner)
യോഗ്യത: 10-ാം ക്ലാസ് പാസ്. (ശ്രദ്ധിക്കുക: ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല - Overqualified candidates are NOT eligible.).
മറ്റ് പ്രധാന വ്യവസ്ഥകൾ
പ്രായപരിധി: സർക്കാർ നിയമാനുസൃതം.
നിയമനം: ഒഴിവുകളുടെ എണ്ണത്തിനനുസരിച്ച് മ്യൂസിയം നിശ്ചയിക്കുന്ന പദ്ധതികളിൽ ആയിരിക്കും.
അവധി: പ്രോജക്ട് കാലയളവിൽ തുടർച്ചയായ അവധി അനുവദനീയമല്ല. ദീർഘകാല അവധി ആവശ്യമുള്ളവർ അപേക്ഷിക്കരുത്.
തിരഞ്ഞെടുക്കപ്പെടുന്നവർ മ്യൂസിയം നിശ്ചയിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കണം.
അപേക്ഷിക്കേണ്ട രീതി
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക: കേരളം മ്യൂസിയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.museumkeralam.org ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക .
ഫോം പൂരിപ്പിക്കുക: താഴെപ്പറയുന്ന വിവരങ്ങൾ ശരിയായി പൂരിപ്പിക്കുക
- തസ്തിക
- പേര് (Initial സഹിതം)
- പിതാവിന്റെ പേര്
- വിലാസം & കോൺടാക്റ്റ് വിവരങ്ങൾ (ഫോൺ, ഇ-മെയിൽ).
- പ്രായം & ജനന തീയതി.
- വിദ്യാഭ്യാസ യോഗ്യത & പാസായ വർഷം.
- യോഗ്യതാ പരീക്ഷയിലെ മാർക്ക് ശതമാനം.
- അധിക യോഗ്യത (എങ്കിൽ)
- പരിചയം (എങ്കിൽ)
- OBC/SC/ST വിഭാഗം.
- ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യാൻ തയ്യാറാണോ.
സാക്ഷ്യപ്പെടുത്തൽ:
സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ അപേക്ഷയോടൊപ്പം ചേർക്കുക .
സമർപ്പണം: പൂരിപ്പിച്ച അപേക്ഷാ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും താഴെ പറയുന്ന വിലാസത്തിൽ റജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയക്കുക.
അപേക്ഷാ വിലാസം
എക്സിക്യൂട്ടീവ് ഡയറക്ടർ,
കേരളം മ്യൂസിയം, പാർക്ക് വ്യൂ,
തിരുവനന്തപുരം - 695033
ഫോൺ: 0471-2320231, +91-9188847937
കുറിപ്പ്: അപേക്ഷാ കവറിന് പുറത്ത് "കാറ്റഗറിയും തസ്തികയും" വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം പരിഗണിക്കുന്നതല്ല.
പ്രത്യേക നിർദ്ദേശങ്ങൾ
താത്കാലിക നിയമനം: ഇത് 8 മാസത്തെ പ്രോജക്ട് അടിസ്ഥാനത്തിലുള്ള താത്കാലിക നിയമനമാണ്.
അപേക്ഷാ ഫീസ്:
അപേക്ഷാ ഫീസ് ഇല്ല.
ഓഫ്ലൈൻ അപേക്ഷ: അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതല്ല. ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ മുഖേന സമർപ്പിക്കണം.
ഉയർന്ന യോഗ്യത:
ലാസ്കർ കം ക്ലീൻ തസ്തികയ്ക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ പാടില്ല.
Join the conversation