സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സമഗ്ര ശിക്ഷ കേരള (SSK) സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം, 14 ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും 168 BRC-കളിലേക്കും കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2026 ഓഗസ്റ്റ് 29 ന് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം 2026 സെപ്റ്റംബർ 15 വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.
ജില്ലാ തലത്തിലെ ഒഴിവുകൾ
1. സിവിൽ എൻജിനീയർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: B.Tech (Civil)
2. കമ്പ്യൂട്ടർ പ്രോഗ്രാമർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: B.Tech (Computer Science/IT/ECE) / MCA / M.Sc. (Computer Science/IT)
3. ഡാറ്റ എൻട്രി ഓപ്പറേറ്റർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: പ്ലസ് ടു / പ്രീ-ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / ഡാറ്റ എൻട്രി ഓപ്പറേഷൻ / കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് – ഇംഗ്ലീഷ്, മലയാളം.
4. അക്കൗണ്ടന്റ്
പ്രായപരിധി: 40 വയസ്സ്
യോഗ്യത: B.Com with Tally.
5. ഡ്രൈവർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ബാഡ്ജ്
6. ഓഫീസ് അറ്റൻഡന്റ്
പ്രായപരിധി: 40 വയസ്സ്
യോഗ്യത: ഏഴാം ക്ലാസ് പാസാകണം, ബിരുദം ഉണ്ടാകരുത്.
7. നൈറ്റ് വാച്ച്മാൻ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: ഏഴാം ക്ലാസ് പാസാകണം, ബിരുദം ഉണ്ടാകരുത്.
BRC തലത്തിലെ ഒഴിവുകൾ
1. M.I.S. കോ-ഓർഡിനേറ്റർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: B.Tech / M.Sc. in Computer Science / MCA
2. അക്കൗണ്ടന്റ്
പ്രായപരിധി: 40 വയസ്സ്
യോഗ്യത: B.Com with Tally
3. ഡാറ്റ എൻട്രി ഓപ്പറേറ്റർ
പ്രായപരിധി: 40 വയസ്സ്
യോഗ്യത: പ്ലസ് ടു / പ്രീ-ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / ഡാറ്റ എൻട്രി ഓപ്പറേഷൻ / കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് – ഇംഗ്ലീഷ്, മലയാളം.
പ്രായപരിധിയിൽ ഇളവ്
SSK-യിൽ ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സേവന കാലയളവിന് ആനുപാതികമായി പ്രായപരിധിയിൽ ഇളവ് അനുവദിക്കും. എന്നാൽ പരമാവധി പ്രായപരിധി 50 വയസ്സ് ആയിരിക്കും. ഉദാഹരണത്തിന്, 5 വർഷത്തെ സേവനമുള്ള ഒരു കരാർ ജീവനക്കാരന് 45 വയസ്സിൽ താഴെയാണെങ്കിൽ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം പൂരിപ്പിച്ച അപേക്ഷ, താൻ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ ജില്ലാ പ്രോജക്ട് ഓഫീസർക്ക് അയക്കണം. അപേക്ഷ 2026 സെപ്റ്റംബർ 15 വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ ഓഫീസിൽ ലഭിക്കണം. ജില്ലാ പ്രോജക്ട് ഓഫീസുകളുടെ വിലാസങ്ങൾ www.ssakerala.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ
അപേക്ഷകന്റെ പേര്
പ്രായവും ജനനത്തീയതിയും
സ്ഥിര താമസ വിലാസം
നിലവിലെ വിലാസം
മൊബൈൽ നമ്പർ
ഇ-മെയിൽ
വിദ്യാഭ്യാസ യോഗ്യത (യൂണിവേഴ്സിറ്റി/ബോർഡ്, ജനറൽ)
മുൻകാല പരിചയ വിവരങ്ങൾ
മറ്റ് വിവരങ്ങൾ (ഉണ്ടെങ്കിൽ)
അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്നും, കരാർ ജീവനക്കാർക്കായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്നും ഉദ്യോഗാർത്ഥി സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷയിൽ സ്ഥലവും തീയതിയും രേഖപ്പെടുത്തി ഒപ്പിടേണ്ടതാണ്.
പ്രധാന തീയതികൾ:
അറിയിപ്പ് പുറത്തിറക്കിയ തീയതി: 2026 ഓഗസ്റ്റ് 29.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 സെപ്റ്റംബർ 15, വൈകുന്നേരം 5 മണി.
കൂടുതൽ വിവരങ്ങൾക്ക് www.ssakerala.in സന്ദർശിക്കുക.
Join the conversation