കൊല്ലം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ; വോക്ക്-ഇൻ ഇന്റർവ്യൂ, അപേക്ഷ ക്ഷണിക്കുന്നു
കൊല്ലം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ; വോക്ക്-ഇൻ ഇന്റർവ്യൂ, അപേക്ഷ ക്ഷണിക്കുന്നു
വിവിധ സർക്കാർ സ്ഥാപനങ്ങളിലും പദ്ധതികളിലും ദിവസ വേതനാടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും താത്കാലിക നിയമനത്തിന് അവസരം. കൊല്ലം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നടക്കുന്ന വോക്ക്-ഇൻ ഇന്റർവ്യൂ, അപേക്ഷ ക്ഷണം എന്നിവയുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
1. കൊല്ലം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള വോക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 16-ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടത്തും.
തസ്തികളും അഭിമുഖ സമയവും:
സ്റ്റാഫ് നഴ്സ് (മഹിളാമിത്രം പദ്ധതി) — രാവിലെ 10.30.
യോഗ്യത: ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം, കെ.എൻ.എം.സി രജിസ്ട്രേഷൻ
വേതനം: പ്രതിദിനം 650 രൂപ (പ്രതിമാസം പരമാവധി 19,500)
ലാബ് ടെക്നീഷ്യൻ (ഫെർട്ടിലിറ്റി ക്ലിനിക്) — രാവിലെ 11.30
യോഗ്യത: ഡി.എം.എൽ.ടി / ബി.എസ്.സി എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
വേതനം: പ്രതിദിനം 600 രൂപ (പ്രതിമാസം പരമാവധി 18,600)
സൈക്കോളജിസ്റ്റ് (ഓട്ടിസം ക്ലിനിക്) — ഉച്ചയ്ക്ക് 12.30
യോഗ്യത: എം.എ/എം.എസ്.സി സൈക്കോളജി, എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി), ആർ.സി.ഐ രജിസ്ട്രേഷൻ
വേതനം: പ്രതിദിനം 800 രൂപ (പ്രതിമാസം പരമാവധി 24,000)
ഫാർമസിസ്റ്റ് — ഉച്ചയ്ക്ക് 1.30
യോഗ്യത: ഡി.ഫാം / ബി.ഫാം, കെ.എസ്.പി.സി രജിസ്ട്രേഷൻ.
ഇലക്ട്രീഷ്യൻ — ഉച്ചയ്ക്ക് 2.15
യോഗ്യത: എസ്.എസ്.എൽ.സി, ഐ.ടി.ഐ/കെ.ജി.സി.ഇ ഇലക്ട്രീഷ്യൻ, വയർമാൻ ലൈസൻസ്
വേതനം: പ്രതിദിനം 625 രൂപ
ആംബുലൻസ് ഡ്രൈവർ — വൈകിട്ട് 3.00
യോഗ്യത: പത്താം ക്ലാസ്, സാധുവായ എച്ച്.എം.വി ലൈസൻസ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, മെഡിക്കൽ ആന്റ് ഐ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
വേതനം: പ്രതിദിനം 575 രൂപ
പ്ലംബർ — വൈകിട്ട് 4.00
യോഗ്യത: എസ്.എസ്.എൽ.സി, ഐ.ടി.ഐ/കെ.ജി.സി.ഇ പ്ലംബിംഗ്
വേതനം: പ്രതിദിനം 600 രൂപ
വേതനം: പ്രതിദിനം 625 രൂപ
ഇലക്ട്രീഷ്യൻ — ഉച്ചയ്ക്ക് 2.15
യോഗ്യത: എസ്.എസ്.എൽ.സി, ഐ.ടി.ഐ/കെ.ജി.സി.ഇ ഇലക്ട്രീഷ്യൻ, വയർമാൻ ലൈസൻസ്
വേതനം: പ്രതിദിനം 625 രൂപ.
പ്രായപരിധി വിവരങ്ങൾ
സൈക്കോളജിസ്റ്റ്: 18-45 വയസ്
സ്റ്റാഫ് നഴ്സ്: 20-30 വയസ്.
മറ്റ് തസ്തികകൾ: 18-30 വയസ്
ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
എങ്ങനെ പങ്കെടുക്കാം
വയസ്സ്, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം വോക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: പ്രവൃത്തിദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0474 275 2700.
2. അറ്റൻഡർ നിയമനം — ഇടുക്കി
അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിനു കീഴില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പക്കാട്ട് പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത: പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ.
എങ്ങനെ അപേക്ഷിക്കാം:
വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ, പ്രവർത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 17-ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭ്യമാക്കണം.
വിലാസം: അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്,
രണ്ടാം നില, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്,
അടിമാലി — 685561
(നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കാം)
ഫോൺ: 04864 224 399.
3. അസാപ് കേരളയിൽ ഗ്രാജുവേറ്റ് ഇന്റേൺ ജോലി — പാലക്കാട്
അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 12,500 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 13 വൈകീട്ട് 6 മണി.
4.മെക്കാനിക് ഒഴിവ് — തൃശ്ശൂർ
സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ ജില്ലയിലെ എരുത്താംപതി ഗോഡൗണിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മെക്കാനിക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായാണ് നിയമനം.
യോഗ്യത: എസ്.എസ്.എൽ.സി, ഐ.ടി.ഐ, മെഷീൻ ഓപ്പറേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
എങ്ങനെ പങ്കെടുക്കാം:
അസൽ സർട്ടിഫിക്കറ്റുകളും, ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് തൃശ്ശൂർ ചെമ്പൂക്കാവിലുള്ള സംസ്ഥാന വിത്ത് വികസന അതോറിറ്റി ഓഫീസിൽ ഹാജരാകണം.
ഓരോ തസ്തികയുടെയും യോഗ്യത, പ്രായപരിധി, അപേക്ഷാ രീതി എന്നിവയിൽ വ്യത്യാസമുള്ളതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണ്ണമായി വായിക്കുകയും ബന്ധപ്പെട്ട ഓഫീസുമായി സ്ഥിരീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്.
Join the conversation