Search Kerala & Gulf Jobs

SSC SI in Delhi Police & CAPFs Exam 2026: വിജ്ഞാപനം പുറത്തിറങ്ങി; അപേക്ഷിക്കാനുള്ള അവസരം

പോലീസ് SI ആവാൻ സുവർണ്ണാ വസരം | 1,800+ ൽ ലധികം ഒഴിവ് | തുടക്ക ശമ്പളം ₹35,400 മുതൽ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിലെയും കേന്ദ്ര സായുധ പോലീസ് സേനകളിലെയും (CAPFs) സബ്-ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള ഒരു സുവർണ്ണാവസരം പ്രഖ്യാപിച്ചിരിക്കുന്നു. 2026-ലെ ഈ ഓപ്പൺ കോംപറ്റീറ്റീവ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം (Notice of Adv_capf_2026.pdf) പുറത്തിറങ്ങിയിട്ടുണ്ട്. 

ഡൽഹി പോലീസിലെ സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), CAPFs-ലെ സബ്-ഇൻസ്പെക്ടർ (ജിഡി), സിഐഎസ്എഫിലെ സബ്-ഇൻസ്പെക്ടർ (ഫയർ) എന്നീ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്.

പ്രധാന തീയതികൾ

അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഈ തീയതികൾ നിർണ്ണായകമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30 ആണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി: 10.09.2026 മുതൽ 30.09.2026 വരെ

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതിയും സമയവും: 30.09.2026 (രാത്രി 11:00 മണി വരെ)

ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 01.10.2026 (രാത്രി 11:00 മണി വരെ)

അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ: 08.10.2026 മുതൽ 10.10.2026 വരെ (രാത്രി 11:00 മണി വരെ)

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (CBE) തീയതി: പിന്നീട് അറിയിക്കും.

തസ്തികകളും ശമ്പളവും
ഈ പരീക്ഷയിലൂടെ താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. എല്ലാ തസ്തികകൾക്കും ലെവൽ-6 (35,400 - 1,12,400 രൂപ) ശമ്പള സ്കെയിൽ ലഭിക്കും.

സബ്-ഇൻസ്പെക്ടർ (ജിഡി) in CAPFs: ഗ്രൂപ്പ് 'ബി' (നോൺ-ഗെയ്സെറ്റഡ്), നോൺ-മിനിസ്റ്റീരിയൽ. ഇന്ത്യയിൽ എവിടെയും സേവനം ചെയ്യേണ്ടി വരും.

സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) - (പുരുഷ/വനിത) in Delhi Police: ഡൽഹി പോലീസിന്റെ കീഴിൽ ഗ്രൂപ്പ് 'സി' വിഭാഗം.

സബ്-ഇൻസ്പെക്ടർ (ഫയർ) - (പുരുഷ) in CISF: ഗ്രൂപ്പ് 'ബി' (നോൺ-ഗെയ്സെറ്റഡ്), നോൺ-മിനിസ്റ്റീരിയൽ.

ഒഴിവുകളുടെ എണ്ണം (താൽക്കാലികം)
ഡൽഹി പോലീസ് - പുരുഷ (SI Exe.): ആകെ 205 ഒഴിവുകൾ

ഡൽഹി പോലീസ് - വനിത (SI Exe.): ആകെ 112 ഒഴിവുകൾ

CAPFs (SI GD): ആകെ 1320 ഒഴിവുകൾ (വിവിധ സേനകളിലായി)

വിദ്യാഭ്യാസ യോഗ്യത:
SI in Delhi Police & SI (GD) in CAPFs: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.

SI (Fire) in CISF: ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം എന്നിവയിൽ ബിരുദം. അല്ലെങ്കിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, കെമിക്കൽ, മൈനിംഗ്, എയറോനോട്ടിക്കൽ, ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ മെട്രിക്കുലേഷനും 3 വർഷത്തെ ഡിപ്ലോമയും.

പ്രധാന ലിങ്കുകൾ:

SSC ഔദ്യോഗിക വെബ്സൈറ്റ്: https://ssc.gov.in
ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ: 1800 309 3063