Search Kerala & Gulf Jobs

ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ; പത്താം ക്ലാസ് മതി, ഓൺലൈനായി അപേക്ഷിക്കാം

ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ; പത്താം ക്ലാസ് മതി, ഓൺലൈനായി അപേക്ഷിക്കാം


ഡൽഹി ജില്ലാ കോടതികളിലെ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, പ്യുൺ/ഓർഡർലി/ഡാക് പീയോൺ എന്നീ തസ്തികകളിലായി ആകെ 641 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 6 മുതൽ നവംബർ 4 രാത്രി 11 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

 ഒഴിവുകളും യോഗ്യതയും

1. സീനിയർ പേഴ്സണൽ അസിസ്റ്റന്റ് – 27 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 110 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്

2. പേഴ്സണൽ അസിസ്റ്റന്റ് – 206 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 100 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്
കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

3. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് – 174 ഒഴിവുകൾ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് ടൈപ്പിംഗ് വേഗത

4. പ്രോസസ് സർവർ – 92 ഒഴിവുകൾ
പത്താം ക്ലാസ്/തത്തുല്യ യോഗ്യത
സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ്
രണ്ട് വർഷത്തെ തടസ്സമില്ലാത്ത ഡ്രൈവിങ് പരിചയം

5. പ്യുൺ/ഓർഡർലി/ഡാക് പീയോൺ – 142 ഒഴിവുകൾ
പത്താം ക്ലാസ്/തത്തുല്യ യോഗ്യത.

പ്രായപരിധി വിവരങ്ങൾ 

എല്ലാ തസ്തികകളിലേക്കും 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
2026 ജൂൺ ഒന്നാണ് പ്രായം കണക്കാക്കുന്ന തീയതി.
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

ശമ്പള വിവരങ്ങൾ
തസ്തിക അനുസരിച്ച് ഏഴാം ശമ്പള കമ്മീഷൻ അടിസ്ഥാനത്തിലുള്ള ശമ്പള സ്കെയിലാണ്.

സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ് തസ്തികകൾ ഗ്രൂപ്പ് ബി വിഭാഗത്തിലും

ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, പ്യുൺ/ഓർഡർലി/ഡാക് പീയോൺ തസ്തികകൾ ഗ്രൂപ്പ് സി വിഭാഗത്തിലുമാണ്.

തിരഞ്ഞെടുപ്പ് രീതി
തസ്തിക അനുസരിച്ച് താഴെ പറയുന്ന പരീക്ഷകൾ ഉണ്ടായിരിക്കും:

എഴുത്തുപരീക്ഷ
വിവരണാത്മക പരീക്ഷ
ടൈപ്പിംഗ്/ഷോർട്ട്ഹാൻഡ് പരീക്ഷ
ഡ്രൈവിങ് ടെസ്റ്റ്
അഭിമുഖം
 തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
വിജ്ഞാപനത്തിന്റെ പൂർണ്ണ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:

DSSSB ഔദ്യോഗിക വിജ്ഞാപനം (PDF)
അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടൽ: DSSSB ഔദ്യോഗിക വെബ്സൈറ്റ് (dsssb.delhi.gov.in)

പ്രധാന തീയതികൾ
വിവരം /തീയതി
അപേക്ഷ ആരംഭം ഒക്ടോബർ 6
അപേക്ഷ അവസാനം നവംബർ 4 (രാത്രി 11 മണി)
പ്രായം കണക്കാക്കുന്ന തീയതി 2026 ജൂൺ 1.