കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക നിയമനം, മറ്റു സർക്കാർ താത്കാലിക ഒഴിവുകളും
കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർ നിയമനം മറ്റു ഒഴിവുകളും
മലപ്പുറം ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർമാരുടെ 72 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയവും സാധുവായ ഹെവി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത. മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി ഏഴ് വർഷം പൂർത്തിയായിരിക്കണം. അതിൽ ഹെവി മോട്ടോർ വാഹന ലൈസൻസ് നേടി മൂന്ന് വർഷമോ അതിലധികമോ കാലയളവ് ഉണ്ടായിരിക്കണം. 2026 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ തസ്തികയിലേക്ക് പരിഗണിക്കില്ല. 715 രൂപയാണ് ദിവസ വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 0483 2734904.
മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് നിയമനം
കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ അംഗത്തിന്റെ (മെഡിക്കൽ പ്രാക്ടീഷണർ) നിയമനത്തിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23. വിവരങ്ങൾക്ക്: www.ksmha.org.
ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവർക്ക് ഒക്ടോബർ 13 രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 0484-2386000.
ക്ലർക്ക് ആവാം വാക് ഇൻ ഇന്റർവ്യൂ വഴി ദിവസവേതനത്തിൽ
സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ADAK ആസ്ഥാനത്ത് ക്ലർക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനത്തിന് ഒക്ടോബർ 13 രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ്സായ താത്പര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം തിരുവനന്തപുരം വഴുതക്കാടുള്ള ADAK ഹെഡ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2322410.
താല്‍ക്കാലിക നിയമനം
തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വായ്പൂര് എം.ആര്.എസ്.എല്‍.ബി.വി.ജി.എച്ച്.എസ്.എസ് ല്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 14 രാവിലെ 11.30 ന് സ്കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8590345579.
Join the conversation