Search Kerala & Gulf Jobs

തിരുവിതാംകൂർ ദേവസ്വം ബോർഡ് – താൽക്കാലിക സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവിതാംകൂർ ദേവസ്വം ബോർഡ് – താൽക്കാലിക സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 1202-ാം ശബരിമല മകരവിളക്ക് തീർത്ഥാടന കാലയളവിൽ (2026-27) താൽക്കാലിക സെക്യൂരിറ്റി ഗാർഡ് (പുരുഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത വിവരങ്ങൾ

കേന്ദ്ര – സംസ്ഥാന സേനകളിൽ നിന്നും വിരമിച്ചവർ (സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയവർ)

വിരമിച്ച് 5 വർഷം പൂർത്തിയായിരിക്കണം (കൊല്ലവർഷം 1202 മകരം 06)
2027 ജനുവരി 20 ന് 67 വയസ്സ് കവിയരുത്.
മികച്ച ആരോഗ്യ നിലയുള്ളവരായിരിക്കണം.
ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവർക്ക് അവസരം 

ആനുകൂല്യങ്ങൾ
പ്രതിദിന വേതനം: ₹900/-
താമസം, ഭക്ഷണം: സൗജന്യം.

അപേക്ഷാ രീതി
ഓൺലൈൻ ആയി അപേക്ഷിക്കാൻ:
www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക.

അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകർപ്പുകളും സ്കാൻ ചെയ്ത ഫോട്ടോയും സഹിതം sptdbvig@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ നേരിട്ട് അപേക്ഷ അയയ്ക്കേണ്ടതില്ല.

തപാൽ വഴി അപേക്ഷിക്കാൻ:
പൂരിപ്പിച്ച അപേക്ഷയും രേഖകളുടെ പകർപ്പും ഫോട്ടോയും സഹിതം താഴെ പറയുന്ന വിലാസത്തിലേക്ക് അയയ്ക്കുക:

The Superintendent of Police,
Vigilance and Security Office,
Travancore Devaswom Board,
Nanthancode, Kowdiar P.O,
Thiruvananthapuram – 695003

അഭിമുഖ വിവരങ്ങൾ
അപേക്ഷ സ്വീകരിച്ച അവസാന തീയതി 20.10.2026. അഭിമുഖം താഴെ പറയുന്ന തീയതികളിൽ നടക്കും:
24.10.2026, 26.10.2026, 27.10.2026
സമയം: രാവിലെ 10:00 – വൈകുന്നേരം 05:00

അഭിമുഖ കേന്ദ്രങ്ങൾ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് – ദേവസ്വം ബോർഡ് നന്ദൻകോട് ശാഖാ ഓഡിറ്റോറിയം.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉള്ളവർക്ക് – ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസ്.

കൂടുതൽ വിവരങ്ങൾക്ക്
ചീഫ് വിജിലൻസ് ആൻഡ് സെക്രട്ടറി ഓഫീസ്
ഫോൺ :7012149116, 9497964855
(ഓഫീസ് സമയത്ത് മാത്രം).

അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ

പുതിയ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ.
ഡിസ്ചാർജ് സർട്ടിഫിക്കറ്റ് / സർവീസ് രേഖകൾ.
വയസ്സ് തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ് / സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്).
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ.
ആധാർ / തിരിച്ചറിയൽ രേഖ
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ടവർ).

പ്രധാന നിർദ്ദേശങ്ങൾ

അപേക്ഷയിൽ "ചീഫ് വിജിലൻസ് ആൻഡ് സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്" എന്ന് രേഖപ്പെടുത്തണം.

അപേക്ഷയിൽ പൂർണ്ണമായ വിവരങ്ങൾ നൽകണം. അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കില്ല.

അഭിമുഖത്തിന് ഹാജരാകുമ്പോൾ എല്ലാ അസൽ രേഖകളും കൊണ്ടുവരണം.

അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

ഉപയോഗപ്രദമായ ലിങ്കുകൾ
ഔദ്യോഗിക വെബ്സൈറ്റ്: www.travancoredevaswomboard.org
ഇ-മെയിൽ: sptdbvig@gmail.com