ഏഴാം ക്ലാസ് യോഗ്യതയിൽ കേരള സർക്കാർ സ്ഥാപനത്തിൽ ജോലി അവസരങ്ങൾ

ഏഴാം ക്ലാസ് യോഗ്യതയിൽ കേരള സർക്കാർ സ്ഥാപനത്തിൽ ജോലി അവസരങ്ങൾ

കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. സ്ഥാപനത്തില്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും, നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.

കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍- വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ്.

യോഗ്യത വിവരങ്ങൾ?

ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത.സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.ഭിന്നശേഷി വിഭാഗക്കാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.

ശമ്പള വിവരങ്ങൾ?

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളമായി 16500 രൂപമുതല്‍ 37500 രൂപവരെ ലഭിക്കും.

പ്രായപരിധി : 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1975നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

 കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. 


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 04ന് മുന്‍പായി അപേക്ഷ നല്‍കണം.
My name SUJITH KUMAR PALAKKAD