മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ അവസരങ്ങൾ

മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ അവസരങ്ങൾ

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 523ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)

തസ്തിക: ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രിഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.പ്രായം: 15–19.
പരിശീലന കാലാവധി: രണ്ടു വർഷം.

ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)

തസ്തിക: സ്‌ട്രക്‌ചറൽ ഫിറ്റർ (Ex–ഐടിഐ ഫിറ്റർ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ICTSM, ആർഎസി, ഇലക്‌ട്രോണിക് മെക്കാനിക്, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ.
യോഗ്യത: 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം: 16–21.
പരിശീലന കാലാവധി: ഒരു വർഷം.

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)

തസ്തിക: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗർ.
യോഗ്യത: സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് 50% മാർക്കോടെ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ).
ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.പ്രായം: 14–18.

പരിശീലന കാലാവധി: റിഗർ–2 വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)–ഒരു വർഷം 3 മാസം. എല്ലാ തസ്‌തികയിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി.

തിരഞ്ഞെടുപ്പ്: ഓൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, രേഖാപരിശോധന അടിസ്ഥാനമാക്കി.
മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലാത്തൂർ, കോലാപുർ, നാസിക് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല. 
My name SUJITH KUMAR PALAKKAD