CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം.
Centre for Management Development (CMD) – Customer Relations Assistant (CRA) Recruitment 2026
Centre for Management Development (CMD) – Customer Relations Assistant (CRA) Recruitment 2026
സ്ഥാപനത്തിന്റെ പേര്:
Centre for Management Development (CMD)(കേരള സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനം)
ജോലി പേര്: Customer Relations Assistant (CRA) – കേന്ദ്രീകൃത കോൾ സെന്ററിൽ (Public Sector Undertaking, കേരള സർക്കാർ)
സ്ഥാപനത്തെ കുറിച്ച് (About CMD)
കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമാണ് Centre for Management Development (CMD). പൊതുമേഖലാ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും മാനേജ്മെന്റ് പരിശീലനം, കൺസൾട്ടൻസി, മാനവവിഭവശേഷി എന്നിവ നൽകുന്നതിൽ CMD മുൻപന്തിയിലാണ്.
ഒഴിവുകളുടെ വിവരങ്ങൾ (Vacancy Details)
- ഒഴിവ് എണ്ണം:
- Customer Relations Assistant 40
- തൊഴിൽ തരം: കരാർ അടിസ്ഥാനത്തിൽ (1 വർഷം)
- പ്രവൃത്തി സ്ഥലം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്റർ
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുൻഗണന: തിരുവനന്തപുരത്ത് താമസിക്കുന്നവർ
ആവശ്യമായ യോഗ്യതകൾ (Eligibility Criteria)
വിദ്യാഭ്യാസ യോഗ്യത:
ഏത് വിഷയത്തിലുമുള്ള എൻജിനീയറിങ് ഡിപ്ലോമ അഥവാ
B.Tech (ഏത് ബ്രാഞ്ചും)
പ്രവൃത്തിപരിചയം (Experience):
കുറഞ്ഞത് 6 മാസം (post qualification experience) – കസ്റ്റമർ കെയർ സർവീസുകളിലോ കോൾ സെന്ററിലോ
പ്രായപരിധി (Age Limit as on 01.05.2026):
45 വയസ്സ് വരെ
പൗരത്വം:ഇന്ത്യൻ പൗരൻ ആയിരിക്കണം
മറ്റ് പ്രധാന നിബന്ധനകൾ?
- അപേക്ഷകർ ONLINE ആയി മാത്രം അപേക്ഷിക്കണം.
- അപ്രന്റീസ്ഷിപ്പ്, സ്കിൽ ഇന്റേൺഷിപ്പ് തെളിവുകൾ പരിചയത്തിന് സ്വീകാര്യമല്ല.
- Appointment letter, Salary slip എന്നിവ മാത്രം പോരാ – work experience certificate വേണം (തീയതി, ഡ്യൂട്ടി, ഒപ്പ്, സീൽ ഉള്ളത്).
- നിലവിലെ / ഏറ്റവും ഒടുവിലത്തെ experience ആണെങ്കിൽ അഫിഡവിറ്റ് സമർപ്പിക്കാം.
- Certificate-ന് പകരം mark sheet / consolidated mark sheet അപ്ലോഡ് ചെയ്യരുത്.
- തെറ്റായ / അപൂർണ്ണമായ അപേക്ഷകൾ റദ്ദാക്കും.
More details
ശമ്പള വിവരങ്ങൾ (Remuneration)
ശമ്പളം :₹1,010/- പ്രതി ഷിഫ്റ്റ് (8 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ).
തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)
✅ Application Screening
✅ Criteria-based Shortlisting
✅ Written Test (ആവശ്യമെങ്കിൽ)
✅ Skill / Proficiency Test
✅ Group Discussion (ആവശ്യമെങ്കിൽ)
✅ Interview
ഷോർട്ട്ലിസ്റ്റ് ചെയ്തവർക്ക് മാത്രം e-mail / SMS / Phone വഴി അറിയിപ്പ്.
എങ്ങനെ അപേക്ഷിക്കാം? (How to Apply Online)
- CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
- Online Application Link 16 മെയ് 2026, രാവിലെ 10.00 മുതൽ തുറന്നിരിക്കും.
- അവസാന തീയതി: 23 മെയ് 2026, വൈകിട്ട് 5.00 മണി.
- ആവശ്യമായ രേഖകൾ (Photo & Signature) JPG format ൽ സ്കാൻ ചെയ്യുക:
- Photo: 200KB വരെ
- Signature: 50KB വരെ (full signature, CAPITAL LETTERS ല്ല, initials ല്ല)
- എല്ലാ ഫീൽഡുകളും നിർബന്ധമായും പൂരിപ്പിക്കുക.
- valid email ID & mobile number ഉണ്ടായിരിക്കണം (തിരഞ്ഞെടുപ്പ് പ്രക്രിയ വരെ active).
പതിവുചോദ്യങ്ങൾ (FAQ)
1.ഡിപ്ലോമ ഇല്ലെങ്കിൽ B.Tech ഉണ്ടെങ്കിൽ അപേക്ഷിക്കാമോ?
✅ അതെ, Engineering B.Tech ഉണ്ടെങ്കിൽ അപേക്ഷിക്കാം.
2.6 മാസത്തിൽ താഴെ പരിചയം ഉണ്ടെങ്കിൽ?
അയോഗ്യമായിരിക്കും. പരിചയം കുറഞ്ഞത് 6 മാസം വേണം.
3.തിരുവനന്തപുരം അല്ലാത്തവർക്ക് അപേക്ഷിക്കാമോ?
Candidates residing in Thiruvananthapuram will be considered എന്നുള്ളതിനാൽ മുൻഗണന തിരുവനന്തപുരത്തിന്. എങ്കിലും official notification പ്രകാരം താമസസ്ഥലം ഒരു വ്യവസ്ഥയാണ്.
4.അപേക്ഷ ഓഫ്‌ലൈനായി നൽകാമോ?
ഇല്ല. ONLINE മാത്രം.
5.Certificate ഇല്ലെങ്കിൽ provisional certificate വേണോ?
✅ അതെ. Mark sheet മാത്രം മതിയാകില്ല.
6.Experience certificate-ൽ എന്തൊക്കെ വേണം?
Joining date, relieving date, duties & responsibilities, signature & seal of authorized person.
7.തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ അറിയും?
Email, SMS, Phone – shortlisted candidates-ന് മാത്രം.
8.പ്രായപരിധിക്ക് ഇളവ് ഉണ്ടോ?
Notification-ൽ പറഞ്ഞിട്ടില്ല. 45 വയസ്സ് വരെയാണ് (cut-off 01.05.2026).
9.ഹെൽപ് ഡെസ്ക് നമ്പർ?
0471 2320101 (തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ 10 മുതൽ വൈകി 5 വരെ).
10.അപേക്ഷിക്കുന്നതിന് മുൻപ് എന്തു ശ്രദ്ധിക്കണം?
യോഗ്യത ഉറപ്പാക്കുക
രേഖകൾ scan ചെയ്യുക
email/mobile active ആക്കുക
notification പൂർണ്ണമായി വായിക്കുക.
മുന്നറിയിപ്പ്: തെറ്റായ വിവരം നൽകുകയോ വസ്തുത മറയ്ക്കുകയോ ചെയ്താൽ, ഏത് ഘട്ടത്തിലും അപേക്ഷ/നിയമനം റദ്ദാക്കപ്പെടും. CMD/Client PSU ന് നിയമന പ്രക്രിയ ഏത് സമയത്തും മാറ്റാനോ റദ്ദാക്കാനോ അവകാശമുണ്ട്.
പ്രസിദ്ധീകരിച്ച തീയതി: 15 May 2026
അപേക്ഷാ അവസാന തീയതി: 23 May 2026 (05.00 PM)
Join the conversation