കമ്പ്യൂട്ടർ അസിസ്റ്റന്റ് ആവാം താൽക്കാലിക നിയമനം നടത്തുന്നു
കമ്പ്യൂട്ടർ അസിസ്റ്റന്റ് താൽക്കാലിക നിയമനം നടത്തുന്നു
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക ദിവസ വേതനാ അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി ഉടനെ തന്നെ അപേക്ഷിക്കുക, അവസാന തീയതി ജൂൺ 30 നാണ്.
യോഗ്യത വിവരങ്ങൾ
ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനവുമാണ് യോഗ്യത.
പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത്
യഥാവിധി പൂരിപ്പിച്ച ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ പകർപ്പ് എന്നിവ സഹിതം ജൂൺ 30ന് രാവിലെ 10ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2515565.
🛑 സീനിയർ റസിഡന്റ് ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ സർജറി, ഡെർമറ്റോളജി & വെനറോളജി, റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ജനറൽ സർജറി ജൂൺ 21ന് രാവിലെ 11 മണി, ഡെർമറ്റോളജി & വെനറോളജി ജൂൺ 21ന് രാവിലെ 11.30 മണി, റോഡിയോ ഡയഗ്നോസിസ് ജൂൺ 21ന് ഉച്ചയ്ക്ക് 12 മണി എന്നതാണ് ഇന്റർവ്യൂ സമയം. വിശദവിവരങ്ങൾക്ക്: .
Join the conversation