അസാപ് കേരള 100ലധികം തൊഴിൽ മേള വഴി തൊഴിലവസരങ്ങൾ
അസാപ് കേരള 100ലധികം തൊഴിൽ മേള വഴി തൊഴിലവസരങ്ങൾ
അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. ജൂലൈ 26ന് നടക്കുന്ന തൊഴിൽ മേളയിൽ 100ലധികം തൊഴിലവസരങ്ങൾ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യമാണ്.
ജോലി ഒഴിവുകൾ ഉള്ള സ്ഥാപനങ്ങൾ
1. HDFC Life, Ulloor
2. Zebu Animation Studios
3. Tata Motors
4. Pioneer Bajaj
5. Brix Institute Kazhakkoottam
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും (minimum- 5) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കഴക്കൂട്ടം ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്
വിവരങ്ങൾക്ക്: 9495999693, 8086954417.
When: 26th July 2025 Saturday
Where: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കെ ജി ടി ഇ പ്രിന്റിംഗ് ടെക്നോളജി പ്രീ പ്രസ് ഓപ്പറേഷൻ (പാർട്ട് ടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷ www.polyadmission.org/kgte ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്നിക് കോളേജിന്റെ ഓഫീസിൽ 28 ന് വൈകിട്ട് 4 നകം സമർപ്പിക്കണം.
Join the conversation