Search Kerala & Gulf Jobs

അങ്കണവാടി ഹെൽപ്പർ ജോലി,ക്ലീനിങ് സ്റ്റാഫ്‌ മുതൽ ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ

ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
എറണാകുളം: ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുളള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
ഫോൺ 99467 35290


അങ്കണവാടി ഹെൽപ്പർ നിയമനം
കണ്ണൂർ : എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൻ്റെ കീഴിലുള്ള ചേലോറ സോണൽ സെന്റർ നമ്പർ 56 വലിയകുണ്ട് കോളനി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെൻ്ററിൽ വനിതാ ഹെൽപ്പറെ നിയമിക്കുന്നു. ചേലോറ സോണൽ പരിധിയിലെ സ്ഥിരതാമസക്കാരായ 35 വയസ്സ് വരെയുള്ളവർക്ക്
ആഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. ചേലോറ സോണൽ ഡിവിഷൻ 16 പരിധിയിലുള്ളവർക്ക് മുൻഗണന.
ഫോൺ: 0497 2852100

ക്ലീനിങ് സ്റ്റാഫ് നിയമനം
വയനാട് : തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് (മൾട്ടി പർപ്പസ് ) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.

 അപേക്ഷയോടൊപ്പം, താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, ഫോൺ നമ്പർ എന്നിവ സഹിതം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 30 രാവിലെ 10 മുതൽ തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്‌ചക്ക് വരുന്നവർ അന്നേ ദിവസം 10 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04935 235909

കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ നിയമനം
പാലക്കാട് : മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലെ ജെൻഡർ റിസോഴ്‌സ് സെൻ്ററിലേക്ക്കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ താമസക്കാരായ സ്ത്രീകൾക്കാണ് അവസരം. 

സോഷ്യൽ വർക്ക്, ജെൻഡർ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ എം.എ/എംഎസ്.സി/എംഎസ്.ഡബ്ലിയു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. താൽപര്യമുള്ളവർ ജൂലൈ 31-ന് വൈകീട്ട് അഞ്ചിന് മുമ്പായി പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, മലമ്പുഴ, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് - 678005 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ: 8111950239