കേരള ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

കേരള ഫിഷറീസ് വകുപ്പിൽ ലൈഫ് ഗാർഡ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

കേരള ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയിൽ 2025 ആഗസ്റ്റ് ഒന്നു മുതൽ 2026 ജൂൺ ഒമ്പത് വരെ കടൽ രക്ഷാപ്രവർത്തനത്തിനായി ലൈഫ് ഗാർഡുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 20 നും 60 നുമിടയിൽ പ്രായമുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്, ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം.

താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന രേഖകൾ, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 25ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്നവർക്ക് നീന്തൽ - ശാരീരിക ക്ഷമത പരിശോധന ഉണ്ടായിരിക്കും. ഫോൺ: 0494 2667428.


മെഡിക്കൽ ഓഫീസർ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 26 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700194

പ്രോജക്ട് ഓഫീസർ

കേരള വനിതാ കമ്മീഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 55,200- 1,15,300 ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം- 695004 എന്ന വിലസാസത്തിൽ ആഗസ്റ്റ് 8 നകം ലഭിക്കണം. 
വിശദവിവരങ്ങൾക്ക്: 0471 2302590.
My name SUJITH KUMAR PALAKKAD