നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജോലി നേടാൻ അവസരം

നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ജോലി നേടാൻ അവസരം


ആയുർവേദ മൾട്ടി പർപ്പസ് വർക്കർ, ഫർമസിസ്റ്റ് നിയമനം
ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ആയുർവേദ മൾട്ടി പർപ്പസ് വർക്കർ, ഫർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് എഎൻഎം/ ഉയർന്ന നഴ്സിംഗ് യോഗ്യത/ കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്) എന്നിവയാണ് യോഗ്യത.

യോഗ്യതയുള്ളവയുടെ അഭാവത്തിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ആയുർവേദ ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഡിപ്ലോമ/ ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ആയുർവേദ ഫർമസിസ്റ്റ് യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷികാം.

പ്രായപരിധി 40. അപേക്ഷ ജൂലൈ 26 വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ടിങ് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ഗവ. ജില്ലാ ഹോമിയോ ആശുപത്രി, അഞ്ചുകുന്നു പിഒ, മാനന്തവാടി,വയനാട്-67064 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ നൽകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in ൽ. ഫോൺ: 8848002947.

ഫാർമസിസ്റ്റ് താൽകാലിക നിയമനം

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഹോമിയോ ആശുപത്രിയിലേക്ക്  താൽക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കും.

ഗവ. അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് ട്രെയിനിങ് കോഴ്സ് ( ഹോമിയോപ്പതി)/ ഫാർമസി സർട്ടിഫിക്കറ്റ്  കോഴ്സ്  (ഹോമിയോപ്പതി) എന്നിവയാണ് യോഗ്യത. 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക്  ജൂലൈ 25 ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകാം. പ്രദേശവാസികൾക്ക് മുൻഗണന. ഫോൺ: 9496043651.
My name SUJITH KUMAR PALAKKAD