ആയുര്‍വേദ ആശുപത്രിയിലും, ഹോമിയോ ആശുപത്രിയിലും, മെഡിക്കല്‍ കോളേജിലും ജോലി ഒഴിവുകൾ
ആയുര്‍വേദ ആശുപത്രിയിലും, ഹോമിയോ ആശുപത്രിയിലും, മെഡിക്കല്‍ കോളേജിലും ജോലി ഒഴിവുകൾ
1.വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷൻ വര്‍ക്കർ തസ്തികയിൽ എച്ച് എം സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. ഉദ്യോഗാര്‍ത്ഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്കന്റ് ഫ്ലോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫറന്‍സ് ഹാളിൽ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 23 രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. പ്രായപരിധി 50 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0470 2605363.
2.കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന നൈറ്റ് വാച്ചർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 45-നും 65-നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
കോട്ടയം നഗരസഭാ അതിർത്തിയിൽ ഉള്ളവർക്കും വിരമിച്ച സൈനികർക്കും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ജൂലൈ 22 വൈകിട്ട് നാലിനു മുൻപായി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2302707
3. മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
ഫിസിയോതെറാപ്പിസ്റ്റ് ബി.പി.റ്റി, ഡി.പി.റ്റി സ്പീച്ച് തെറാപ്പിസ്റ്റ് ഡിപ്ലോമ, അംഗീകൃത കോഴ്സുകള്‍, അംഗീകൃത സ്ഥാപനത്തില്‍ (ആശുപത്രികളില്‍) കുറഞ്ഞത് മൂന്നുവര്‍ഷം ജോലി ചെയ്ത പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ജൂലായ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടക്കും. അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 9446614577.
4.കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍- വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എ.ച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 22ന് രാവിലെ 10.30നാണ് അഭിമുഖം.
ഗവ. അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്സ് പാസ് ആയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാത്ത്ലാബ് പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കാത്തലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425,0483 2762037.
5. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം കോഴ്സ്, നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0483 2964554.
Join the conversation