നാഷണൽ ആയുഷ് മിഷനിലും,പോളിടെക്നിക് കോളേജിലും,ഉൾപ്പെടെ നിരവധി താത്കാലിക ജോലി ഒഴിവുകൾ
നാഷണൽ ആയുഷ് മിഷനിലും,പോളിടെക്നിക് കോളേജിലും,ഉൾപ്പെടെ നിരവധി താത്കാലിക ജോലി ഒഴിവുകൾ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേനെ വിവിധ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി.എൻ.എം നഴ്സിംഗും കേരള നഴ്സിംഗ് & മിഡ്‌വൈഫ് കൗൺസിൽ രജിസട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം.
പ്രായപരിധി 40 വയസ്സ്. ജൂലൈ 30 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.
പോളിടെക്നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 28ന് രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ഡെമോണ്‍സ്‌ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്, ട്രേഡ്‌സ്മാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 9447488348.
🛑 തൊഴില്‍മേള തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 26ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. 100 ലധികം ഒഴിവുകള്‍ ഉണ്ട്. ഫോണ്‍: 9495999688, 9496085912.
പോളിടെക്നിക് കോളജിൽ അഭിമുഖം
നെയ്യാറ്റിൻകര പോളിടെക്നിക് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നേരിട്ടു അഭിമുഖത്തിന് ഹാജരാകണം.
Join the conversation