അച്ചടി വകുപ്പിൽ ജില്ല അടിസ്ഥാനത്തിൽ ജോലി അവസരങ്ങൾ

അച്ചടി വകുപ്പിൽ ജില്ല അടിസ്ഥാനത്തിൽ അവസരങ്ങൾ

കേരള സർക്കാരിന്റെ അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തിൽ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കമ്പ്യൂട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. കേരള പിഎസ്‌സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർക്ക് ജൂലൈ 16ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകാം. പരമാവധി ഷെയർ ചെയ്യുക.


അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 03.
കോട്ടയം ജില്ലയിലാണ് ഒഴിവ് വിളിച്ചിട്ടുള്ളത്. 
കാറ്റഗറി നമ്പർ: 115/2025
പ്രായപരിധി 18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. (Other Backward Communities and SC/ST candidates are eligible for usual age relaxation.)

യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 
ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ കമ്പോസിങ്, മെഷീൻ വർക്ക് & ബുക്ക് ബൈന്റിങ് ഇവയിൽ കെജിടിഇ/ എംജിടിഇ (ലോവർ) ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

അപേക്ഷ താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് എൽഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
My name SUJITH KUMAR PALAKKAD