സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി അവസരങ്ങൾ
വിവിധ ജില്ലകളിൽ ആയി സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള വിവിധ സർക്കാർ താൽക്കാലിക ജോലി ഒഴിവുകളാണ് ചുവടെ കൊടുത്തിട്ടുള്ളത് ഓരോ ഒഴിവുകളും വ്യക്തമായി വായിച്ച മനസ്സിലാക്കിയശേഷം അപേക്ഷിക്കുക പരമാവധി സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.
അപേക്ഷ ക്ഷണിച്ചു
കരാർ നിയമനം
ദേശീയ ആരോഗ്യം ദൗത്യം പദ്ധതിക്കുകീഴിൽ എംഎൽഎസ്പി, ഫാർമസിസ്റ്റ്, ആർബിഎസ്‌കെ നഴ്‌സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ജൂലൈ 20 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോൺ- 0497 2709920
വെറ്ററിനറി ഡോക്ടർ നിയമനം
വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളായിരിക്കണം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിലെ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
വോക് ഇൻ ഇന്റവ്യൂ
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി കരാറടിസ്ഥാനത്തിൽ നിയമനത്തിന് രളാ സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിലെ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ:0481 2563726.
അപേക്ഷ ക്ഷണിച്ചു
കുമാരനല്ലൂർ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഹോട്ടൽ മാനേജ്മെന്റ് ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 18ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2312504, 9495716465.
പോളിമർ ട്രേഡ്‌സ്മാൻ ഒഴിവ്
നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ടി.എച്ച.്എസ്.എൽ.സി, കെ.ജി.സി.ഇ., ഐ.ടി.ഐ. എന്നിവയിലേതെങ്കിലുമാണ് യോഗ്യത. അഭിമുഖം 17-ന് രാവിലെ 11-ന്. ഫോൺ: 04812 361884.
സീനിയർ റസിഡന്റ് അഭിമുഗം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്.
എസ് എസ് എൽ സി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് / ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 22 ന് രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയിൽ ഇന്റർവ്യൂവിന് എത്തണം.
മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 21 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
പട്ടികവർഗ വികസനവകുപ്പിനു കീഴിൽ (STDD) പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. താത്പര്യമുള്ളവർ സി.വി. സഹിതം ജൂലൈ 31 വൈകിട്ട് 5നകം ഇ-മെയിൽ (trdm.rec@gmail.com) മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 1800-425-2312.
ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും.
എലത്തൂര്‍ ഗവ. ഐടിഐയില്‍ വെല്‍ഡര്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (യോഗ്യത: മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371451, 2461898.
ലീഗല്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയമുള്ള അഭിഭാഷകരും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ള വരുമായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് നിയമനം
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അനസ്തേഷ്യ സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത എം.ബി.ബി.എസ് ബിരുദവും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജൂലൈ 18ന് രാവിലെ 10:30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം.ഫോണ്‍: 0483-2766037.
Join the conversation