ആർസിസിയിലും, സ്‌കൂളിലും ; ഇന്റർവ്യൂ മുഖേന ജോലി നേടാൻ ഇതാണ് അവസരം
ആർസിസിയിലും, സ്‌കൂളിലും ; ഇന്റർവ്യൂ മുഖേന ജോലി നേടാൻ ഇതാണ് അവസരം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
ഡ്രൈവർ, ആയ താൽകാലിക നിയമനം
പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള താലോലം ബഡ്‌സ് സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു.
യോഗ്യത : പ്ലസ് ടു/ തത്തുല്യം, ലൈറ്റ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (ഡ്രൈവേഴ്‌സ് ബാഡ്‌ജ് സഹിതം) എന്നീ യോഗ്യതയുള്ളവർക്ക് ഡ്രൈവറുടെ തസ്തികയിലേക്ക് അപേക്ഷിക്കാം.
ശാരീരിക ക്ഷമത ഉളവർക്ക് ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 25 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.ഫോൺ: 9496043651
ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
മലപ്പുറം ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
ഫിസിയോതെറാപ്പിസ്റ്റ് ബി.പി.റ്റി, ഡി.പി.റ്റി സ്പീച്ച് തെറാപ്പിസ്റ്റ് ഡിപ്ലോമ, അംഗീകൃത കോഴ്സുകള്‍, അംഗീകൃത സ്ഥാപനത്തില്‍ (ആശുപത്രികളില്‍) കുറഞ്ഞത് മൂന്നുവര്‍ഷം ജോലി ചെയ്ത പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ജൂലായ് 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടക്കും. അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 9446614577.
Join the conversation