LD ക്ലാർക്ക്/ അറ്റൻഡർ ഉൾപ്പെടെ കേന്ദ്ര യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ|JMI Career 2025 Apply Now 2025
LD ക്ലാർക്ക്/ അറ്റൻഡർ ഉൾപ്പെടെ കേന്ദ്ര യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ|JMI Career 2025 Apply Now 2025
കേന്ദ്ര യൂണിവേഴ്സിറ്റിയിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, വിവരങ്ങൾ ചുവടെ നൽകുന്നു, വായിച്ചു മനസിലാക്കി വെബ്സൈറ്റ് വഴി അപേക്ഷിക്കുക. ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ 143 അനധ്യാപകർ ഡൽഹിയിലുള്ള കേന്ദ്ര സർവകലാ ശാലയായ ജാമിയ മിലിയ ഇസ്‌ലാ മിയയിൽ അനധ്യാപക തസ്തികക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്. ഹിന്ദി, ഉറുദു ഭാഷകൾ അറിയു ന്നവർക്ക് മുൻഗണനയുണ്ട്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
ജോലി : എൽഡി ക്ലാർക്ക്
▪️ഒഴിവ് -60,
▪️ശമ്പളം: 19,900-63,200 രൂപ.
▪️യോഗ്യത: ബിരുദവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവും.
▪️പ്രായം: 40 കവിയരുത്
ജോലി : മൾട്ടി ടാസ്കിങ് സ്റ്റാഫ്
▪️ഒഴിവ്-60,
▪️ശമ്പളം: 18,000-56,900 രൂപ.
▪️യോഗ്യത: പത്താം ക്ലാസ്/ഐടിഐ വിജയം.
▪️പ്രായം: 40 കവിയരുത്.
മറ്റ് തസ്തികകളും ജോലി ഒഴിവുകളും ചുവടെ
▪️ഡെപ്യൂട്ടി രജിസ്ട്രാർ-2,
▪️സെക്ഷൻ ഓഫീസർ-9,
▪️അസിസ്റ്റന്റ്-12.
സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനു സൃത ഇളവ് ലഭിക്കും
അപേക്ഷാഫീസ് വിവരങ്ങൾ?
ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 1000 രൂപ, മറ്റ് തസ്തികകളിലേക്ക് 700 രൂപ. എസി/ എസ്ടി വിഭാ ഗക്കാർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം സർവകലാ ശാല ഓഫീസിൽ ലഭിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും https://jmi.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
Join the conversation