പ്രയുക്തി 2025' മെഗാതൊഴില്‍ മേള ഇന്നാണ് അവസരം

പ്രയുക്തി 2025' മെഗാതൊഴില്‍ മേള ഇന്നാണ് അവസരം

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള ആഗസ്റ്റ് 16 ശനിയാഴ്ച ചേര്‍ത്തല എസ് എന്‍ കോളേജില്‍ നടക്കും.
പറ്റാവുന്നവർ ഉടനെ പങ്കെടുക്കുക, പരമാവധി ഷെയർ ചെയ്യുക.


 തൊഴില്‍മേളയുടെ ഉദ്ഘാടനം ദലീമ ജോജോ എംഎല്‍എ നിര്‍വ്വഹിക്കും. 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിലേക്കാണ് അവസരം. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, ഐടിഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളും സഹിതം രാവിലെ 9 മണിക്ക് ചേര്‍ത്തല എസ് എന്‍ കോളേജില്‍ എത്തണം. 
ഫോണ്‍: 0477-2230624, 8304057735.

🌈 സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലാസ് കോമ്പോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. യോഗ്യത: മാത്തമറ്റിക്‌സ്/ ഇക്കോണമിക്‌സ്/ കൊമേഴ്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രതിമാസ വേതനം 16000 രൂപയും ടി.എയും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. ഓഗസ്റ്റ് 18ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. വിലാസം: ലാസ് കോമ്പോസൈറ്റ് സുരക്ഷാ പ്രോജക്ട്, എ.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം, മേടയില്‍മുക്ക്, രാമന്‍കുളങ്ങര, കൊല്ലം. 
ഫോണ്‍: 0474 2796606, 7012071617
My name SUJITH KUMAR PALAKKAD