വനിതാ-ശിശു വികസന വകുപ്പ്, പോളിടെക്നിക് കോളേജ്, ഹോമിയോ ആശുപത്രിയിലും ജോലി നേടാൻ അവസരം

വനിതാ-ശിശു വികസന വകുപ്പ്, പോളിടെക്നിക് കോളേജ്, ഹോമിയോ ആശുപത്രിയിലും ജോലി നേടാൻ അവസരം

വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ നിള സേവാ സമിതി നടത്തുന്ന തണൽ ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിലേക്ക് ഹോം മാനേജർ, വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം, സമാന തസ്‌തികയിൽ 2-3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് ഹോം മാനേജർ തസ്തികയിലേക്കും എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം.

 ഓഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്കാണ് വാക്ക്- ഇൻ -ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446220616, 9846216144.

പോളിടെക്നിക് കോളേജിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിംഗ് ഇമ്പയേർഡ് ബ്രാഞ്ചിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 

ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകൾക്ക് കമ്പ്യൂട്ടർ എൻജീനിയറിങ്ങിൽ ഐ.ടി.ഐ/ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയും ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ/ തത്തുല്യം/ ഉയർന്ന യോഗ്യത എന്നിവയുമാണ് വിദ്യാഭ്യാസ യോഗ്യത.

 താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 12ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2491682, 9400006417.

സർക്കാർ ഹോമിയോ ആശുപത്രികളിലും വോക്ക് ഇൻ ഇന്റർവ്യൂ  വഴി ജോലി


ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 
നാഗമ്പടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ)വച്ച് ഓഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 11ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് -ഹോമിയോ( എൻ.സി.പി)/സർട്ടിഫിക്കറ്റ് ഇൻ ഫാർമസി- ഹോമിയോ( സി. സി.പി) യോഗ്യതയുളള  ഉദ്യോഗാർഥികൾ അന്നേദിവസം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം നേരിട്ടെത്തണം. 
പ്രായപരിധി 40 വയസ്സിൽ താഴെ. വിശദവിവരത്തിന്  ഫോൺ: 0481-2583516.
My name SUJITH KUMAR PALAKKAD